Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമ​ക്തൂം ദ​ജാ​ജ് സൗ​ദി...

മ​ക്തൂം ദ​ജാ​ജ് സൗ​ദി സ്റ്റൈ​ൽ ചി​ക്ക​ൻ മ​ന്തി

text_fields
bookmark_border
മ​ക്തൂം ദ​ജാ​ജ് സൗ​ദി സ്റ്റൈ​ൽ ചി​ക്ക​ൻ മ​ന്തി
cancel

ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ഇ​ഫ്താ​ർ മേ​ശ​യി​ൽ സ്ഥി​ര​മാ​യി ഇ​ടം​പി​ടി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത അ​റേ​ബ്യ​ൻ വി​ഭ​വ​മാ​ണ് മ​ക്തൂം ദ​ജാ​ജ് ചി​ക്ക​ൻ മ​ന്തി. പ​രി​ചി​ത​മാ​യ ഇ​ളം​മ​ഞ്ഞ നി​റ​ത്തി​ലു​ള്ള മ​ന്തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ചു​വ​പ്പു​നി​റ​വും ടൊ​മാ​റ്റോ പേ​സ്റ്റ് അ​ട​ങ്ങി​യ പു​ളി​യോ​ടു​കൂ​ടി​യ മ​സാ​ല​യു​മാ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത. ഓ​രോ അ​രി​ക്കു​ള്ളി​ലും ചി​ക്ക​ന്റെ​യും മ​സാ​ല​യു​ടെ​യും സു​ഗ​ന്ധം ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ഈ ​സൗ​ദി സ്റ്റൈ​ൽ മ​ന്തി, ഇ​ഫ്താ​റി​ന് മി​ക​ച്ച മെ​യി​ൻ കോ​ഴ്സാ​ണ്.

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ - 1 ഫു​ൾ (അ​ല്ലെ​ങ്കി​ൽ 4 ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ത്)
  • ബ​സ്മ​തി അ​രി (മ​ന്തി /മ​ജ്ബൂ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ങ് റൈ​സ്) -4 ക​പ്പ്
  • സ​വാ​ള - 2 മീ​ഡി​യം (ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി അ​രി​ഞ്ഞ​ത്)
  • ത​ക്കാ​ളി - 4 മീ​ഡി​യം (ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി അ​രി​ഞ്ഞ​ത്)
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - 1½ ടീ ​സ്പൂ​ൺ
  • പ​ച്ച​മു​ള​ക് - 4 (മു​ഴു​വ​ൻ)
  • ടൊ​മാ​റ്റോ പേ​സ്റ്റ് - 6-8 ടീ ​സ്പൂ​ൺ
  • പാ​പ്രി​ക്ക പൗ​ഡ​ർ - 1 ടീ ​സ്പൂ​ൺ
  • ചി​ക്ക​ൻ സ്റ്റോ​ക്ക് ക്യൂ​ബ് - 2
  • ക​ബ്സ മ​സാ​ല പൗ​ഡ​ർ - 1½ ടീ ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി - 1 ടീ ​സ്പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി - ½ ടീ ​സ്പൂ​ൺ
  • ക​റു​വ​പ്പ​ട്ട - 1 ചെ​റി​യ ക​ഷ​ണം
  • ഏ​ല​ക്ക - 3-4
  • ഗ്രാ​മ്പു - 5-8
  • ഉ​ണ​ക്ക നാ​ര​ങ്ങ - 4
  • ബേ​ലീ​ഫ് - 2
  • കു​രു​മു​ള​ക് - 10 -12
  • മു​ഴു​വ​ൻ മ​ല്ലി - 10 -12
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • ഒ​ലി​വ് ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്
  • ചൂ​ടു​വെ​ള്ളം - 6 ക​പ്പ്

(1 ക​പ്പ് അ​രി​ക്ക് 1½ ക​പ്പ് വെ​ള്ളം എ​ന്ന​താ​ണ് ശ​രി​യാ​യ അ​നു​പാ​തം - റൈ​സ് സ്റ്റി​ക്കി​യാ​യി മാ​റാ​തി​രി​ക്കാ​ൻ)

ത​യാ​റാ​ക്കു​ന്ന വി​ധം

അ​രി ന​ന്നാ​യി ക​ഴു​കി 30 മി​നി​റ്റ് വെ​ള്ള​ത്തി​ൽ ന​ന​ച്ച് വെ​ക്കു​ക. ചി​ക്ക​ൻ വൃ​ത്തി​യാ​ക്കി വെ​ള്ളം വ​റ്റാ​ൻ മാ​റ്റി​വെ​ക്കു​ക. ഈ ​സ​മ​യം പ്ര​ഷ​ർ കു​ക്ക​ർ എ​ടു​ത്ത് ഒ​ലി​വ് ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. എ​ണ്ണ ചൂ​ടാ​യാ​ൽ ക​റു​വ​പ്പ​ട്ട, ഏ​ല​ക്ക, ഗ്രാ​മ്പു, ബേ​ലീ​ഫ്, കു​രു​മു​ള​ക്, മു​ഴു​വ​ൻ മ​ല്ലി എ​ന്നി​വ ചേ​ർ​ത്ത് സു​ഗ​ന്ധം വ​രു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. അ​തി​നു​ശേ​ഷം അ​രി​ഞ്ഞ സ​വാ​ള ചേ​ർ​ത്ത് ലൈ​റ്റ് ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. തു​ട​ർ​ന്ന്, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ത്ത് ഇ​ള​ക്കു​ക. തു​ട​ർ​ന്ന് അ​രി​ഞ്ഞ ത​ക്കാ​ളി ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക.

ത​ക്കാ​ളി​യി​ൽ​നി​ന്ന് എ​ണ്ണ പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങു​മ്പോ​ൾ ടൊ​മാ​റ്റോ പേ​സ്റ്റ് ചേ​ർ​ക്കാം. പി​ന്നീ​ട് പാ​പ്രി​ക്ക പൗ​ഡ​ർ, ഉ​ണ​ക്ക നാ​ര​ങ്ങ, ചി​ക്ക​ൻ സ്റ്റോ​ക്ക് ക്യൂ​ബ്, മു​ള​കു​പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ക​ബ്സ മ​സാ​ല, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി ഏ​ക​ദേ​ശം അ​ഞ്ച് മി​നി​റ്റ് വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്ത് ന​ന്നാ​യി മ​സാ​ല​യി​ൽ പൊ​തി​ഞ്ഞ് 10 മി​നി​റ്റ് വേ​വി​ക്കു​ക. (അ​ടി​യി​ൽ പി​ടി​ക്കാ​തി​രി​ക്കാ​ൻ ഇ​ട​ക്ക് ഇ​ള​ക്കു​ക)

തു​ട​ർ​ന്ന് ചൂ​ടു​വെ​ള്ളം ചേ​ർ​ത്ത് തി​ള​ക്കാ​ൻ വി​ടു​ക. തി​ള​ച്ചു​വ​രു​മ്പോ​ൾ ന​ന​ച്ചു​വെ​ച്ച അ​രി ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി കു​ക്ക​ർ മൂ​ടി മീ​ഡി​യം-​ലോ ഫ്ലെ​യി​മി​ൽ വേ​വി​ക്കു​ക.

ഒ​രു വി​സി​ൽ വ​ന്നാ​ൽ ഗ്യാ​സ് ഓ​ഫ് ചെ​യ്യു​ക. 10-15 മി​നി​റ്റ് ക​ഴി​ഞ്ഞ് തു​റ​ന്ന് ചൂ​ടോ​ടെ സ​ർ​വ് ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tasty foodspecial riceFood Recipe
News Summary - Maktoum Dajaj Saudi Style Chicken Manti
Next Story