രണ്ടേ.. രണ്ട് വിസിൽ, കുക്കർ ബീഫ് ബിരിയാണി തയാർ
text_fieldsഒരുപാട് മസാലകൾ ചേർക്കാത്തത് കൊണ്ട് കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ബിരിയാണിയാണിത്. കൂടാതെ, കുക്കറിൽ വളരെ എളുപ്പത്തിൽ തയാറാക്കാനും സാധിക്കും.
ആവശ്യമായ സാധനങ്ങൾ:
- ബീഫ് - അര കിലോ (മഞ്ഞൾ പൊടിയിട്ട് പകുതി വേവിച്ചത്)
- ബിരിയാണി അരി - ഒന്നര കപ്പ്
- നെയ്യ് - 2 ടേബിൾ സ്പൂൺ
- വലിയ ജീരകം - ഒരു നുള്ള്
- പട്ട - 2 എണ്ണം
- ഗ്രാമ്പു - 3 എണ്ണം
- ഏലക്കായ - 2 എണ്ണം
- മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- സവാള - 1 എണ്ണം
- തക്കാളി - 1 എണ്ണം
- ഇഞ്ചി - ഒരു ചെറിയ കഷണം
- വെളുത്തുള്ളി - 3 അല്ലി
- കുരുമുളക് പൊടി - 1 ടിസ്പൂൺ
- ബിരിയാണി ഓല - 1 എണ്ണം
തയാറാക്കുന്ന വിധം:
ഒരു പ്രഷർ കുക്കറിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ജീരകം, പട്ട, ഗ്രാമ്പു, ഏലക്കായ എന്നിവ ചേർത്തിളക്കുക. ശേഷം വലിയ ഉള്ളി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയതിനു ശേഷം തക്കാളി ചേർത്ത് നന്നായി വീണ്ടും വഴറ്റുക. ശേഷം തൈര്, ഗരം മസാല, ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക.
അതിലേക്ക് പകുതി വേവിച്ച ബീഫ് ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം ബീഫ് വേവിച്ച വെള്ളവും നോർമൽ വെള്ളവുമായി മൂന്ന് കപ്പ് വെള്ളം ഒഴിച്ച് ബിരിയാണി ഓലയും അരിയും ചേർക്കുക. അതിന് മുകളിലായി ഗരം മസാല, നെയ്യ് (നാടൻ നെയ്യുണ്ടെങ്കിൽ നല്ലത്) ഒരു ടിസ്പൂൺ ചേർത്ത് കുക്കർ അടച്ചുവെച്ച് ഫുൾ തീയിൽ രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക.