ചിക്കൻ ബാസ്കറ്റ് ഉണ്ടാക്കാം
text_fieldsrepresentational image
ചേരുവകൾ (ബാസ്കറ്റ് ഉണ്ടാക്കാൻ)
മൈദ - 1 / 2 കപ്പ്
കോൺഫ്ലോർ - 1 / 2 കപ്പ്
എണ്ണ 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
വെള്ളം - കുഴക്കാൻ ആവശ്യത്തിന്
ചേരുവകൾ (ഫില്ലിങ് ഉണ്ടാക്കാൻ)
ചിക്കൻ 100 ഗ്രാം
ചുവന്ന ക്യാപ്സികം - 1 / 4 ഭാഗം
പച്ച ക്യാപ്സികം - 1 / 4 ഭാഗം
സവാള - 1 / 2 എണ്ണം
മയോന്നൈസ് - 3 ടേബിൾ സ്പൂൺ
ടൊമാറ്റോ സോസ് - ആവശ്യത്തിന്
കുരുമുളകുപൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
മൈദ, കോൺഫ്ലോർ, ഉപ്പു, എണ്ണ, വെള്ളം ഇവ എല്ലാം കൂടി നന്നായി ചേർത്ത് കുഴിച്ചെടുക്കുക. ഇതിൽനിന്ന് കുറച്ചു എടുത്തു ചെറിയ ഉരുളകളാക്കി പരത്തി എടുക്കുക. ഇത് റ്റാർട്ട് മോൾഡിൽ അല്ലെങ്കിൽ സ്റ്റീൽ ഗ്ലാസിൽ നന്നായി ഒട്ടിച്ചു വെക്കുക. എണ്ണ ചൂടാകുമ്പോൾ ഇത് എണ്ണയിലേക്ക് ഇടുക.
മാവ് മോൾഡിൽ നിന്ന് വിട്ടു വരുമ്പോൾ അത് മാറ്റുക. ഗോൾഡൻ കളർ ആകുന്ന വരെ വറുത്തെടുക്കുക. ചിക്കൻ അൽപ്പം എണ്ണയിൽ ചിക്കൻ ചെറുതായി അരിഞ്ഞത് വറുത്തു എടുക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്സികം, സവാള, കുരുമുളകുപൊടി, ഉപ്പു, മല്ലിയില എന്നിവ ചേർത്തു 2 മിനിറ്റ് വഴറ്റി എടുക്കുക.
Let's make chicken basketഇതിലേക്ക് മയോണൈസ് ചേർത്ത് നന്നായി ഇളക്കുക. ബാസ്കെറ്റിൽ അൽപ്പം ടൊമാറ്റോ സോസ് ഒഴിച്ച് അതിലേക്കു ഫില്ലിങ്ങും ഇട്ടുകൊടുക്കുക. ചെറുതായി നീളത്തിൽ അരിഞ്ഞുവെച്ചിരിക്കുന്ന ക്യാപ്സികം കൊണ്ട് അലങ്കരിക്കാം.

