Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടംപുളിയിട്ടു വെച്ച നല്ല ചെമ്മീൻ കറിയുണ്ട്

text_fields
bookmark_border
Kudampuliyitta Chemmeen Curry
cancel

ചേരുവകൾ:

  • ചെമ്മീൻ ... 750 ഗ്രാം
  • ചെറിയ ഉള്ളി ... 10 എണ്ണം
  • പച്ചമുളക് ... 5 എണ്ണം
  • തക്കാളി ... 2 എണ്ണം
  • കുടംപുളി ... 4 എണ്ണം
  • ഇഞ്ചി ... 1 വലിയ കഷണം
  • കറിവേപ്പില ... 2 തണ്ട്
  • തേങ്ങപ്പാൽ ... 3 കപ്പ്
  • മഞ്ഞൾപ്പൊടി ... അര ടീ.സ്പൂൺ
  • മല്ലിപ്പൊടി ... 2 ടീ.സ്പൂൺ
  • മുളകുപൊടി ... 2 ടീ.സ്പൂൺ
  • ഉലുവ, കടുക് ... ആവശ്യത്തിന്
  • വെളിച്ചെണ്ണ, ഉപ്പ് ... ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ കടുക് ചേർത്ത് പൊട്ടുമ്പോൾ ചെറുതായി മുറിച്ച ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് കറിവേപ്പില, നീളത്തിൽ മുറിച്ച ഇഞ്ചി, പച്ചമുളക്, തക്കാളി ചേർത്ത് വഴറ്റിയതിന് ശേഷം എല്ലാ പൊടികളും ചേർത്തിളക്കുക.

ശേഷം അര ഗ്ലാസ് വെള്ളത്തിൽ കുതിർത്തുവെച്ച കുടംപുളി ചേർക്കണം. രണ്ട് കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർത്തിളക്കി മൂടിവെച്ച് കറി നന്നായി തിളച്ചുവരുമ്പോൾ കഴുകിവൃത്തിയാക്കി വെയ്ൻ മാറ്റിയ ചെമ്മീൻ ചേർത്തിളക്കി മൂന്ന് മിനിറ്റ് വേവിക്കുക.

ശേഷം ഇതിലേക്ക് തേങ്ങയുടെ ഒന്നാംപാൽ ചേർത്തിളക്കി തിളച്ചു വരുമ്പോൾ തീ ഓഫ്‌ ചെയ്ത് ഒരു ടീ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് മൂടിവെച്ച് കുറച്ചുകഴിഞ്ഞ് ചൂടോടെ കഴിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kudampuliyitta Chemmeen Curry How To Make
Next Story