Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകൂവ പായസം

കൂവ പായസം

text_fields
bookmark_border
കൂവ പായസം
cancel

ചേരുവകൾ

  • കൂവ പൊടി – 3 ടേബിൾ സ്പൂൺ
  • തേങ്ങാപ്പാൽ – 2 കപ്പ് (ഒന്നാം പാലും രണ്ടാം പാലും ഉണ്ടെങ്കിൽ മികച്ചത്)
  • തേങ്ങ ചിരണ്ടിയത് – 2 ടേബിൾ സ്പൂൺ
  • ശർക്കര – ½ മുതൽ ¾ കപ്പ് വരെ (രുചിക്ക് അനുസരിച്ച്)
  • ഏലക്ക പൊടി – ½ ടീ സ്പൂൺ
  • നട്സ് (കശുവണ്ടി, ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൂവ പൊടി അല്പം വെള്ളത്തിൽ കട്ടകളില്ലാതെ നന്നായി കലക്കി വെക്കുക. ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്ത് മാറ്റി വെക്കുക. കൂവ വേവിക്കുക. ഒരു പാത്രത്തിൽ രണ്ടാം തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കലക്കി വെച്ചിരിക്കുന്ന കൂവ പൊടി ചേർത്ത് തുടർച്ചയായി കലക്കി വേവിക്കുക. കട്ടപിടിക്കാതെ ശ്രദ്ധിക്കണം.

കൂവ മിശ്രിതം കട്ടിയായി വന്നാൽ ശർക്കര പാനി ചേർത്ത് നന്നായി കലക്കുക. അവസാനമായി ഒന്നാം തേങ്ങാപ്പാൽ ചേർത്ത് തീ കുറച്ച് ഒരു മിനിറ്റ് ചൂടാക്കുക (തിളപ്പിക്കരുത്). സ്വാദിനായി ഏലക്ക പൊടിയും ചിരണ്ടിയ തേങ്ങയും ചേർക്കുക. കശുവണ്ടിവറുത്ത് പായസത്തിൽ ചേർക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payasamtasty foodFood Recipe
News Summary - Koova payasam
Next Story