ചൂടിന് കുളിരായി കിറ്റ്കാറ്റ് ഐസ്ക്രീം
text_fieldsആവശ്യമായ വസ്തുക്കൾ
1. കിറ്റ്കാറ്റ് ചോക്ലേറ്റ് (2 ഫിംഗർ ബാറുകൾ) - 7
2. വിപ്പിങ്ങ് ക്രീം ( തണുപ്പിച്ചത്) - 2½ കപ്പ്
3. കണ്ടൻസ്ഡ് മിൽക്ക് - 400 ഗ്രാം
4. വനില എസ്സൻസ് - ¾ ടീസ്പൂൺ
തയാറാക്കുന്ന വിധം
1. കിറ്റ്കാറ്റ് ചോക്ലേറ്റ് 4 എണ്ണം മിക്സറിൽ പൊടിക്കുക. ബാക്കി കിറ്റ്കാറ്റ് ബാറുകൾ ചെറിയ കഷണങ്ങളാക്കി മുറിക്കുക.
2. ഒരു ആഴമുള്ള ബൗളിൽ തണുപ്പിച്ച ക്രീം എടുത്ത് ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് സോഫ്റ്റ് പീക്ക്സ് വരുംവരെ അടിക്കുക.
3. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും വനില എസ്സൻസും ചേർത്തു ചെറിയ സ്പീഡിൽ 2 മിനിറ്റ് കൂടി അടിക്കുക.
4. ഈ ക്രീമിലേക്ക് പൊടിച്ച കിറ്റ്കാറ്റ് ചോക്ലേറ്റ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം അരിഞ്ഞ കിറ്റ്കാറ്റ് കൂടി ചേര്ത്ത് ചെറുതായി മിക്സ് ചെയ്യുക.
5. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, നന്നായി അടച്ചുവച്ച് 6 മണിക്കൂർ ഫ്രീസ് ചെയ്യുക. പിന്നീട് ഐസ്ക്രീം സെർവ് ചെയ്യാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

