'കേസരി'യാണ് താരം, നാട്ടിലും വീട്ടിലും
text_fieldsമധുരപ്രിയർ ഏറ്റവും ആദ്യം തെരഞ്ഞെടുക്കുന്ന മധുരപലഹാരമാണ് കേസരി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്സവ-പൂജ വേളകളിലും ആഘോഷ- സന്തോഷ മുഹൂർത്തങ്ങളിലും കേസരി തയാറാക്കാറുണ്ട്. ലളിതമായ പാചകക്കുറിപ്പിൽ റവ-കാരറ്റ് കേസരി തയാറാക്കുന്നത് താഴെ വിവരിക്കുന്നു.
ആവശ്യമുള്ള സാധനങ്ങൾ:
- റവ -1 കപ്പ്
- കാരറ്റ് - ഒന്ന്
- അണ്ടിപ്പരിപ്പ് - 10 എണ്ണം
- പഞ്ചസാര - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
- നെയ്യ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആദ്യം ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ നെയ്യൊഴിച്ച് റവ അതിലേക്ക് ഇട്ട് വറുക്കുക. ചെറിയ തീയില്‍ വേണം വറുക്കാന്‍. അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. രണ്ടും കൂടി മൂത്തുവരുമ്പോള്‍ ഒരു കാരറ്റ് തൊലികളഞ്ഞ് വെള്ളം ചേര്‍ത്ത് ജ്യൂസ് ആക്കിയത് ചേര്‍ക്കുക (അരിച്ചു ചേര്‍ക്കാം).
ആവശ്യമെങ്കില്‍ റവ വേകാന്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുക. നന്നായി കുറുകി വരുമ്പോള്‍ അണ്ടിപ്പരിപ്പ് ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. പാനിൽ നിന്നും വിട്ടുവരുന്ന പാകം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. ശേഷം നന്നായി ഇളക്കിവെക്കാം. കൊതിയൂറും കേസരി തയാര്‍.

