നാടൻ കുത്തരിയുടെ ജീരക കഞ്ഞി
text_fieldsആവശ്യമുള്ള സാധനങ്ങൾ
1. നാടൻ കുത്തരി നുറുക്കിയത് (പച്ച) - അര നാഴി
2. ചെറുപയർ - അരിയുടെ കാൽ ഭാഗം
3. നാടൻ മഞ്ഞൾ പൊടി - ഒരു ടീസ്പൂൺ
4. മല്ലി ഉണക്കി പൊടിച്ചത് - ഒരു ടേബിൾ സ്പൂൺ
5. ഉലുവ - ആവശ്യത്തിന്
6. ആശാളി - ആവശ്യത്തിന്
7. നല്ല ജീരകം - ഒരു ടീ സ്പൂൺ
8. ചെറിയ ഉള്ളി തൊലി കളഞ്ഞത്- എട്ട്
9. ചിരകിയ തേങ്ങ - ഒരു മുറി
10. ചെറിയ ഉള്ളി തൊലി കളഞ്ഞത് - ആവശ്യത്തിന്
11. നെയ്യ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി അരിയും ചെറുപയറും മല്ലി മഞ്ഞൾ എന്നിവ അടുപിൽ വച് നന്നായി വേവിക്കുക. ഉലുവ, ആശാളി എന്നിവയും ചേർത്ത് നന്നായി വേവിച്ച് പാകമാകുമ്പോൾ ഉള്ളി, ജീരകം, കറുക പട്ട, രണ്ട് അല്ലി, വെളുത്തുള്ളി, തേങ്ങ എന്നിവ നന്നായി അരച്ച് പാകത്തിന് ഉപ്പിട്ട് ഇറക്കി വെക്കുക.
ശേഷം രണ്ടോ, മൂന്നോ സ്പൂൺ നെയ് ചൂടായ ചട്ടിയിൽ ഒഴിച്ച് ഉള്ളി ചെറുതായി അരിഞ്ഞിട്ട് മൂത്തു പാകമാകുമ്പോൾ കഞ്ഞിയിൽ ഒഴിക്കുക. നല്ല നാടൻ ജീരക കഞ്ഞി റെഡി.

