Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാ വെറൈറ്റി കൊത്തൻ ചക്ക ചില്ലി

text_fields
bookmark_border
JACKFRUIT CHILLI,  JACKFRUIT dish
cancel
camera_alt

ചക്ക ചില്ലി

ചിക്കൻ ചില്ലിയുടെ അതേ രുചിയിൽ കൊത്തൻ ചക്ക കൊണ്ട് ചക്ക ചില്ലി തയാറാക്കാം. ക്രിസ്പിയായ ഈ വിഭവത്തിന് അടിപൊളി രുചിയാണ്.

ആവശ്യമായ സാധനങ്ങൾ:

1. കൊത്തൻ ചക്ക - ഒരു ചക്കയുടെ പകുതി

2. മഞ്ഞൾപൊടി - കാൽ ടീസ്പൂൺ

3. കശ്മീരി മുളക്പൊടി - 1 ടീസ്പൂൺ

4. മല്ലിപ്പൊടി - മുക്കാൽ ടീസ്പൂൺ

5. അരിപ്പൊടി - 1 ടേബിൾ സ്പൂൺ

6. കോൺഫ്ലവർ - 1 ടേബിൾ സ്പൂൺ

7. ചെറുനാരങ്ങ - അര ടീസ്പൂൺ

8. ഉപ്പ് - പാകത്തിന്

9. കറിവേപ്പില - ആവശ്യത്തിന്

10. വെളിച്ചെണ്ണ/ ഒായിൽ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്നവിധം:

അധികം മൂപ്പെത്താത്ത ഉപ്പേരി പാകത്തിനുള്ള ചക്ക (കൊത്തൻ ചക്ക) എടുത്തിട്ട് അൽപം വലിയ കക്ഷണങ്ങളായി മുറിച്ചെടുക്കുക. അതിലേക്ക് രണ്ട് മുതൽ എട്ട് വരെയുള്ള ചേരുവകൾ ചേർത്ത് അര മണിക്കൂർ മാറ്റിെവക്കുക. ശേഷം, ചട്ടി അടുപ്പിൽവെച്ച് എണ്ണ ചൂടാക്കി നന്നായി പൊരിച്ചെടുക്കുക. (എണ്ണയിൽ മുക്കി പൊരിക്കണം). അൽപശേഷം കഴിഞ്ഞ കറിവേപ്പിലയും പൊരിച്ചെടുത്ത് ചിക്കൻ ചില്ലിയിൽ വിതറി സെർവ് ചെയ്യാവുന്നതാണ്.

Latest Video:


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story