Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഇ​ഫ്താ​ർ ടേ​സ്റ്റ്

ഇ​ഫ്താ​ർ ടേ​സ്റ്റ്

text_fields
bookmark_border
ഇ​ഫ്താ​ർ ടേ​സ്റ്റ്
cancel

കോ​ഴി അ​ട

ചേ​രു​വ​ക​ൾ

  • കോ​ഴി ഇ​റ​ച്ചി- 250 ഗ്രാം
  • ​മൈ​ദ- 150 ഗ്രാം
  • ​ഗോ​ത​മ്പ് പൊ​ടി- 200 ഗ്രാം
  • ​വെ​ളി​ച്ചെ​ണ്ണ - 500 ഗ്രാം.
  • ​ചെ​റി​യ ഉ​ള​ളി -200 ഗ്രാം
  • ​പെ​രും​ജീ​ര​കം - ഒ​രു ടീ​സ്പൂ​ൺ,
  • ന​ല്ല ജീ​ര​കം -കാ​ൽ ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി-​അ​ര ടീ​സ്പൂ​ൺ
  • പ​ച്ച​മു​ള​ക് - 5 എ​ണ്ണം
  • മു​ള​ക് പൊ​ടി-​അ​ര ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പ്പൊ​ടി-​അ​ര ടീ​സ്പൂ​ൺ
  • ഇ​ഞ്ചി- കാ​ൽ ഇ​ഞ്ച്
  • വെ​ളു​ത്തു​ള്ളി- നാ​ല് അ​ല്ലി
  • തേ​ങ്ങ ചി​ര​കി​യ​ത്- ഒ​രു ക​പ്പ്
  • ക​റി​വേ​പ്പി​ല-​ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ്-​ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

കോ​ഴി ഇ​റ​ച്ചി ഉ​പ്പും മ​ഞ്ഞ​ളും മു​ള​കും ആ​വ​ശ്യ​ത്തി​ന് ചേ​ർ​ത്ത് വെ​ളി​ച്ചെ​ണ്ണ​യി​ൽ ചെ​റി​യ തീ​യി​ൽ വ​റു​ത്തെ​ടു​ക്കു​ക. ശേ​ഷം വ​റു​ത്തെ​ടു​ത്ത ഇ​റ​ച്ചി കൈ​കൊ​ണ്ട് ചെ​റി​യ പീ​സു​ക​ളായി ക്ര​ഷ് ചെ​യ്ത് മാ​റ്റിവെ​ക്കു​ക. ക​റി​വേ​പ്പി​ല, ചെ​റി​യ ഉ​ള്ളി, പ​ച്ച മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ഇ​വ ചെ​റു​താ​യി അ​രി​ഞ്ഞ് തേ​ങ്ങ ചി​ര​കി​യ​തി​ൽ ചേ​ർ​ക്കു​ക. ശേ​ഷം മു​ള​കുപൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, കു​രു​മു​ള​ക് പൊ​ടി​ച്ച​ത്, ന​ല്ല ജീ​ര​കം, പെ​രും​ജീ​ര​കം പൊ​ടി​ച്ച​ത് എ​ന്നി​വ​യും അ​തി​ലേ​ക്ക് ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

ഒ​രു ഫ്രൈ ​പാ​നി​ൽ (ചീ​ന​ച്ച​ട്ടി) ഈ ​ചേ​രു​വ​ക​ൾ ഇ​ട്ട് ചെ​റി​യ തീ​യി​ൽ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മൂ​ന്ന് ടേ​ബി​ൾ സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ​യും നേ​ര​ത്തേ ത​യാ​റാ​ക്കി മാ​റ്റിവെ​ച്ച കോ​ഴി ഇ​റ​ച്ചി​യും ചേ​ർ​ത്ത് വീ​ണ്ടും വ​ഴ​റ്റു​ക. ഗോ​ൾ​ഡ​ൻ നി​റ​മാ​കു​ന്ന​തുവ​രെ വ​ഴ​റ്റ​ണം. ഇ​താ​ണ് ഫി​ല്ലി​ങ്.

മൈ​ദ​യും ഗോ​ത​മ്പ് പൊ​ടി​യും വെ​ള്ള​വും ഉ​പ്പും ചേ​ർ​ത്ത് ച​പ്പാ​ത്തി പ​രു​വ​ത്തി​ൽ കു​ഴ​ച്ച് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി പ​ര​ത്തു​ക. പ​ര​ത്തി​യ മാ​വി​ൽ ഒ​രു​ഭാ​ഗ​ത്ത് നേ​ര​ത്തേ ത​യാ​റാ​ക്കി​യ ഫി​ല്ലി​ങ് വെ​ച്ച് പൊ​തി​ഞ്ഞ് പ്ര​സ് ചെ​യ്യു​ക (കൈ​കൊ​ണ്ടാ​ണ് വേ​ണ്ട​ത്). ഇ​ത് വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ക്കു​ക. രു​ചി​യേ​റും കോ​ഴി അ​ട ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarFoodRecipesRamadan 2024
News Summary - Iftar taste
Next Story