നോമ്പ് തുറക്കാൻ കപ്പ ഫ്രൂട്ട് സാലഡ്
text_fieldsകപ്പ ഫ്രൂട്ട് സാലഡ്
ചേരുവകൾ:
- കപ്പ
- പഞ്ചസാര - 1 കപ്പ്
- വനില എസ്സെൻസ് - 1 ടേബിൾ സ്പൂൺ
- പാൽ - 2 കപ്പ്
- സേമിയ - 1/2 കപ്പ്
- നേന്ത്രപ്പഴം, ആപ്പിൾ, മുന്തിരി എന്നിവ അരിഞ്ഞുവെക്കുക
തയാറാക്കുന്ന വിധം:
കപ്പ നന്നായി വേവിച്ചെടുക്കുക. കപ്പ ചൂട് മാറിയ ശേഷം മിക്സിയിലിടുക. 2 കപ്പ് പാലും വനില എസ്സെൻസും പഞ്ചസാരയും ചേർത്തിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഫ്രിഡ്ജിൽവെച്ചു തണുപ്പിക്കുക. എടുത്തുവെച്ച സേമിയ കുറച്ചു വെള്ളം ചേർത്ത് വേവിക്കുക. ആവശ്യമെങ്കിൽ ഫുഡ് കളർ ചേർത്ത് രണ്ടു കളർ ആക്കി സേമിയ വേവിക്കുക.
സെർവിങ് ഗ്ലാസെടുത്ത് അതിലേക്ക് നേരത്തേ അരിഞ്ഞുവെച്ച പഴങ്ങളിൽ നിന്ന് അൽപം ഇടുക. അതിനുമുകളിൽ തണുപ്പിച്ചെടുത്ത കപ്പ മിക്സ് 2 ടേബിൾസ്പൂൺ ചേർക്കുക. ശേഷം സേമിയ ലെയർ ആയി ഇടുക.
അതിനു മുകളിൽ പിന്നെയും പഴങ്ങൾ. അതിനുമുകളിൽ കപ്പ മിക്സ്. ശേഷം സേമിയ ലെയർ എന്നിങ്ങനെ സെറ്റ്ചെയ്യുക. വേണെമെങ്കിൽ നട്സ് പൊടിച്ചിടാം. കസ്കസ് കുതിർത്തതും ചേർക്കാം. സ്വാദിഷ്ടമായ കപ്പ ഫ്രൂട്ട് സാലഡ് റെഡി.
തയാറാക്കിയത്: സഹ്ല ശമീർ, ജിദ്ദ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

