Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹണി ഗ്ലെയ്സ്ഡ് ചിക്കൻ

text_fields
bookmark_border
ഹണി ഗ്ലെയ്സ്ഡ് ചിക്കൻ
cancel
Listen to this Article

ചേരുവകൾ:

ചിക്കൻ : 500 ഗ്രാം

സവാള : 2 എണ്ണം

ജിഞ്ചർ-ഗാർലിക് പേസ്റ്റ് : 4 ടീസ്പൂൺ

ചില്ലി സോസ് :4 ടീസ്പൂൺ

സോയാസോസ് : 3 ടീസ്പൂൺ

ടൊമാറ്റോസോസ് : 4 ടീസ്പൂൺ

കോൺഫ്ലവർ : 2 ടീസ്പൂൺ

ഹണി : 2 ടീസ്പൂൺ

സ്പ്രിംഗ് ഒനിയൻ, ഉപ്പ്, വെള്ളം: ആവശ്യത്തിന്

ഓയിൽ, വെളുത്ത എള്ള്: ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചെറിയ കഷണങ്ങളാക്കിയ ചിക്കനിലേക്ക് രണ്ട് ടീസ്പൂൺ ജിഞ്ചർ-ഗാർലിക് പേസ്റ്റ്, ഒരു ടീ സ്പൂൺ സോയാസോസ്, ഒരു ടീസ്പൂൺ പെപ്പർ പൗഡർ, രണ്ട് ടീസ്പൂൺ കോൺഫ്ലവർ, ആവശ്യത്തിന് ഉപ്പുചേർത്ത് അരമണിക്കൂർ മാരിനേറ്റ് ചെയ്ത് ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഇതേ ഓയിലിലേക്ക് അധികം ഓയിൽ ഉണ്ടെങ്കിൽ മാറ്റിവെച്ച് രണ്ട് ടീസ്പൂൺ ഓയിൽ എടുത്ത് ചൂടാകുമ്പോൾ ചെറുതായി കൊത്തിയരിഞ്ഞ സവാള, ജിഞ്ചർ-ഗാർലിക് പേസ്റ്റ് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് എല്ലാസോസും അര ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത കോൺഫ്ലവറും ചേർത്തിളക്കുക. ആവശ്യത്തിന് ഉപ്പ്, സ്പ്രിങ് ഒനിയൻ, പെപ്പർ പൗഡർ, ഹണി, ഫ്രൈ ചെയ്തുവെച്ച ചിക്കൻ എന്നിവ ചേർത്തിളക്കി അഞ്ച് മിനിറ്റ് മൂടിവെച്ച് കുക്ക് ചെയ്തതിന് മുകളിൽ വെളുത്ത എള്ളുചേർത്ത് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - iftar snacks how to make
Next Story