മുർതബക്
text_fieldsചേരുവകൾ
ഫില്ലിങ്
ബീഫ് മസാല ഇട്ട് വേവിച്ചത് 500 ഗ്രാം
മുളകുപൊടി 1 ടീസ്പൂൺ
ജീരകപ്പൊടി 2 ടീസ്പൂൺ
സവാള 1
ഉപ്പ് ആവശ്യത്തിന്
മൈദ 500 ഗ്രാം
മുട്ട 1
പാൽ 250 മില്ലി
എണ്ണ 2 ടേബ്ൾ സ്പൂൺ
മറ്റു ചേരുവകൾ
മുട്ട 5
ക്യാപ്സികം 1
കാരറ്റ് 1
സവാള 1
മല്ലിയില അൽപം പൊടിയായി അരിഞ്ഞത്
ഉപ്പ്
കുരുമുളകുപൊടി
ബട്ടർ 50 ഗ്രാം
തയാറാക്കുന്ന വിധം
ഫില്ലിങ്ങിനുള്ള ചേരുവകൾ എല്ലാം വഴറ്റിയെടുക്കുക. മൈദ, മുട്ട, പാൽ, ഉപ്പും എണ്ണയും ചേർത്ത് നന്നായി കുഴച്ച് അരമണിക്കൂർ മാറ്റിവെക്കുക. മുട്ടയും മറ്റു ചേരുവകളെല്ലാം ഒരു ബൗളിൽ മിക്സ് ചെയ്തുവെക്കുക. കുഴച്ചുവെച്ച മൈദ ഉരുളകൾ ആക്കി ഓരോ ഉരുളയും ചപ്പാത്തി രൂപത്തിൽ പരത്തിയെടുക്കുക. പരത്തിയെടുത്ത മാവിന്റെ നടുവിൽ അൽപം ബീഫ് മസാല നിരത്തുക. ഇതിൽ മുകളിലേക്ക് രണ്ട് ടീസ്പൂൺ മുട്ടക്കൂട്ട് വെച്ച് മാവിന്റെ നാലു വശവുംകൊണ്ട് ഫില്ലിങ് കവർ ചെയ്തെടുക്കുക. ബട്ടർ ചൂടാക്കിയ ഫ്രൈപാനിൽ ചെറിയ തീയിൽവെച്ച് എല്ലാ വശവും മൊരിയിച്ചെടുക്കുക. നടുമുറിച്ച് സെറ്റ് ചെയ്താൽ മുർതബക് റെഡി...

