ഹൈദരാബാദി കാരി സേവിയ
text_fieldsകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവുന്ന രുചികരമായ വേറിട്ടൊരു വിഭവം വീട്ടിൽ ലഭ്യമായ വിഭവങ്ങൾ കൊണ്ട് തയാറാക്കിയാലോ
ചേരുവകൾ
- ഓയിൽ
- കനംകുറഞ്ഞ സേമിയ -1 പാക്ക്
- കപ്പ് തൈര് -1
- വലിയ ഉള്ളി -2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- -1 ടീസ്പൂൺ
- തക്കാളി -1
- മല്ലിയില, പുതിന ഇല അരിഞ്ഞത്
- ഉപ്പ് ആവശ്യത്തിന്
- ചിക്കൻ മസാല നെയ്യ് -1 ടീസ്പൂൺ
- ചിക്കൻ ബ്രസ്റ്റ് പീസ് (ഉപ്പ്, മഞ്ഞൾ പൊടി, കുരുമുളക് പൊടി ഇട്ട് വേവിച്ച് ഒന്ന് പിച്ചിയെടുത്തത്)
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് വലിയ ഉള്ളി അരിഞ്ഞത് വഴറ്റുക. നിറം മാറിയാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി അരിഞ്ഞത്, ഉപ്പ്, മല്ലിയില, പുതിന ഇല, മഞ്ഞൾ പൊടി, ചിക്കൻ മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തൈര് ഒഴിച്ച് ചെറിയ വെള്ളത്തോടുകൂടിയ ഗ്രേവി പരുവത്തിലാക്കുക. ശേഷം സേമിയ മുറിച്ചിട്ട് നന്നായി വഴറ്റുക. അൽപ്പം നെയ്യ് ചേർത്ത് മൂടിവെക്കുക. വെന്താൽ തീ ഓഫ് ചെയ്ത് കുറച്ചുസമയത്തിനുശേഷം നന്നായി ഇളക്കിയോജിപ്പിച്ച് കഴിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

