Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വീ​റ്റ്​ മ​സാ​ല അ​പ്പം
cancel
camera_alt

വീ​റ്റ്​ മ​സാ​ല അ​പ്പം

Homechevron_rightFoodchevron_rightRecipeschevron_rightആസ്വദിച്ച് കഴിക്കാം...

ആസ്വദിച്ച് കഴിക്കാം വീ​റ്റ്​ മ​സാ​ല അ​പ്പം

text_fields
bookmark_border

ഗോതമ്പ് മാവ് കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ് വീ​റ്റ്​ മ​സാ​ല അ​പ്പം. ഇതോടൊപ്പം മസാല കൂടി ചേർത്ത് കഴിച്ചാൽ വളരെ രുചികരമാണ്.

ചേ​രു​വ​ക​ൾ:

  • ഗോ​ത​മ്പുപൊ​ടി -ഒ​രു ക​പ്പ്​
  • തേ​ങ്ങ -കാ​ൽ ക​പ്പ്​
  • ​വെ​ള്ളം -ഒ​രു ക​പ്പ്​
  • യീ​സ്​​റ്റ്​ -ഒ​രു ടീ​സ്​​പൂ​ൺ
  • സ​വാ​ള -പ​കു​തി
  • കി​ഴ​ങ്ങ്​ -ഒ​രെ​ണ്ണം
  • കാ​ര​റ്റ്​ വേ​വി​ച്ച​ത്​ -കാ​ൽ​ക​പ്പ്​
  • ഗ്രീ​ൻ​പീ​സ്​ വേ​വി​ച്ച​ത്​ -കാ​ൽ​ക​പ്പ്​
  • മ​ഞ്ഞ​ൾ​പൊ​ടി -കാ​ൽ ടീ​സ്​​പൂ​ൺ
  • മു​ള​കു​പൊ​ടി -ഒ​രു ടീ​സ്​​പൂ​ൺ
  • ക​റി​വേ​പ്പി​ല -കു​റ​ച്ച്​
  • ഉ​പ്പ്​ -ആ​വ​ശ്യ​ത്തി​ന്​
  • എ​ണ്ണ- ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ആ​ദ്യം ഒ​ന്നു​ മു​ത​ൽ നാ​ലു ​വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ മി​ക്​​സി​യി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. മൂ​ന്നു​ മ​ണി​ക്കൂ​ർ പു​റ​ത്ത്​ വെ​ക്കു​ക. ഒ​രു പാ​ൻ എ​ടു​ത്ത്​ അ​തി​ൽ അ​ഞ്ചു ​മു​ത​ൽ 12 വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ ന​ന്നാ​യി വ​ഴ​റ്റി​യെ​ടു​ക്കു​ക.

ഒ​രു അ​പ്പ​ച്ചെ​മ്പ്​ എ​ടു​ത്ത്​ അ​തി​ൽ നേ​ര​ത്തേ ത​യാ​റാ​ക്കി​വെ​ച്ച അ​പ്പ​ത്തി​ൻ മാ​വി​ൽ ​നി​ന്നും ഒ​രു ത​വി ഒ​ഴി​ച്ച്​ അ​തിന്‍റെ ന​ടു​ക്ക്​ നേ​ര​ത്തേ വ​ഴ​റ്റി​വെ​ച്ച പ​ച്ച​ക്ക​റി​ക്കൂ​ട്ട്​ ഒ​രു സ്​​പൂ​ൺ വെ​ക്കു​ക. എ​ന്നി​ട്ട്​ ന​ന്നാ​യി ചെ​റി​യ തീ​യി​ൽ​വെ​ച്ച്​ ചു​ട്ടെടു​ക്കു​ക. അ​ങ്ങ​നെ ഒാരോ മസാ​ല അ​പ്പ​വും ​ചു​ട്ടെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appamhow to makewheat masala appamwheat masala
Next Story