Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മതിവരുവോളം കഴിക്കാം, കോക്കനട്ട് ലഡ്ഡു
text_fieldsbookmark_border
ലഡ്ഡു എന്ന് കേട്ടാൽ വായിൽ വെള്ളമൂറാത്തവരായി ആരുമില്ല. പല തരത്തിലുള്ള ലഡ്ഡു നമ്മുക്ക് തയാറാക്കാൻ സാധിക്കും. തേങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതാണ് ഈ കോക്കനട്ട് ലഡ്ഡു.
ആവശ്യമുള്ള സാധനങ്ങൾ:
- തേങ്ങ ചിരവിയത് - രണ്ടര കപ്പ്
- ശർക്കര പൊടിച്ചത് - ഒരു കപ്പ്
- ഏലക്ക പൊടിച്ചത് - അര ടീസ്പൂൺ
- നെയ്യ് - 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു ചൂടായ പാനിൽ നെയ്യൊഴിച്ച് തേങ്ങ ചിരവിയത് ചേർത്ത് ഇളക്കുക. ഇതിലേക്ക് ശർക്കര പൊടിച്ചത് ചേർത്ത് ഉരുകിയോചിക്കുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഏലക്കാപൊടി ചേർത്തിളക്കുക. ഇറക്കിവെച്ചു ചൂടാറിയ ശേഷം ഉരുട്ടിയെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

