Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുറിയാനി സ്പെഷ്യൽ പാൽ കുറുക്ക്​

text_fields
bookmark_border
Pal Kurukku
cancel
camera_alt

പാൽ കുറുക്ക്​

Listen to this Article

ക്രൈസ്തവ കുടുംബങ്ങളിൽ പെസഹ ദിവസം രാത്രിയിൽ ഉണ്ടാക്കുന്ന വിഭവമാണ് പാൽകുറുക്ക്. പെസഹ പാൽ എന്നും ഈ വിഭവത്തെ വിളിക്കാറുണ്ട്.

ചേരുവകൾ:

  • അരിപ്പൊടി- ഒരു കപ്പ്​
  • തേങ്ങ- ഒരു മുറി
  • പഞ്ചസാര- ആവശ്യത്തിന്​
  • ജീരകപ്പൊടി- 11/2 ടീസ്​പൂൺ
  • ഇഞ്ചിപ്പൊടി-1 ടീസ്​പൂൺ
  • ഏലക്കായ- 3/4 എണ്ണം
  • കുരുമുളകുപൊടി- ആവശ്യത്തിന്​

തയാറാക്കേണ്ടവിധം:

പാനിൽ തേങ്ങാപ്പാൽ ഒഴിക്കുക. ചെറുതായി ചൂടായി വരു​മ്പോൾ അരിപ്പൊടി ചേർക്കുക. തുടർന്ന്​ പഞ്ചസാര ഇടാം. അഞ്ചു മിനിറ്റിനു ശേഷം ജീരകപ്പൊടി, ഇഞ്ചിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. 10 മിനിറ്റ്​ നേരം ഇളക്കിക്കൊണ്ടിരിക്കുക.

3/4 ഏലക്കായ പൊടിച്ചത്​ ചേർക്കുക. എല്ലാം ചേർത്ത മിശ്രിതം നന്നായി കുറുകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. തുടർന്ന്​ കയ്​പക്കയുടെ ഇല അല്ലെങ്കിൽ ആര്യവേപ്പിന്‍റെ ഇല എന്നിവയോടൊപ്പം വിളമ്പാം.

(പഞ്ചസാരക്കു പകരം ശർക്കര ഉരുക്കിയ ലായനിയും ഉപയോഗിക്കാം)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - How to Make Syrian Dish Pal Kurukku
Next Story