Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കറുമുറാ കഴിക്കാം പ്രോൺസ് റോൾ

text_fields
bookmark_border
Prawn Roll
cancel

ചേരുവകൾ:

  • ചെമ്മീൻ - 500 ഗ്രാം
  • സവാള - 2 എണ്ണം
  • പച്ചമുളക് - 4 എണ്ണം
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂൺ
  • മുളകുപൊടി - ഒരു സ്പൂൺ
  • മഞ്ഞൾപ്പൊടി - ഒരു സ്പൂൺ
  • ബ്രഡ് - 4​ സ്ലൈസ്
  • മുട്ട - 2 എണ്ണം
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചെമ്മീനിൽ പുരട്ടുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇവ ഫ്രൈ ചെയ്തെടുക്കാം. തുടർന്ന് ഫ്രൈ ചെയ്ത ചെമ്മീൻ ഒരു മിക്സിയിൽ നന്നായി ക്രഷ് ചെയ്ത് എടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചേർത്ത് സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് മുറിച്ചത് എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്ക് ക്രഷ് ചെയ്ത ചെമ്മീനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കൂട്ട് തയാറാക്കാം.

മറ്റൊരു പാത്രത്തിലേക്ക് ഇവ മാറ്റിയശേഷം റോൾ ചെയ്ത് ഓരോന്നും മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി നന്നായി കവർ ചെയ്തെടുക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയശേഷം ഇവ ഫ്രൈ ചെയ്തെടുക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - How to make Prawn Roll
Next Story