മാർവാഡികളുടെ മക്കി പനീർ പക്കോഡ പരീക്ഷിക്കാം
text_fieldsചേരുവകൾ:
- അമേരിക്കൻ ചോളപ്പരിപ്പ് -400 ഗ്രാം
- പനീർ -200 ഗ്രാം
- ഡ്രൈ മാംഗോ പൗഡർ -3 ടീസ്പൂൺ
- മല്ലിപ്പൊടി -2 ടീസ്പൂൺ
- കടലപ്പൊടി -1 കപ്പ്
- ഇഞ്ചി പേസ്റ്റ് -4 ടീസ്പൂൺ
- പച്ചമുളക് പേസ്റ്റ് -4 ടീസ്പൂൺ
- വെളുത്തുള്ളി അരച്ചത് -4 ടീസ്പൂൺ
- മല്ലിയില -4 ടേബ്ൾ സ്പൂൺ
- എണ്ണ - ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
തയാറാക്കേണ്ടവിധം:
പാൻ മിതമായ രീതിയിൽ ചൂടാക്കുക. ചോളവും പാലും പാനിലേക്ക് ചേർക്കുക. ചോളം പാലിൽ 10 മിനിറ്റ് വേവിക്കുക. ശേഷം ഇത് പുറത്തെടുത്ത് ഗ്രൈൻഡറിലിട്ട് അരച്ചെടുക്കുക.
പാത്രത്തിലേക്ക് മാറ്റി എല്ലാ ചേരുവകളും എടുത്ത് അതിലേക്ക് പനീർ ചേർക്കുക. നന്നായി കട്ടിയാകുവോളം മിക്സ് ചെയ്യുക. കുഴമ്പ് രൂപത്തിലാക്കിയ ശേഷം ഉരുട്ടിയെടുക്കുക. ഫ്രൈപാൻ മിതമായ രീതിയിൽ ചൂടാക്കുക.
പൊരിക്കാനുള്ള എണ്ണ നന്നായി ചൂടാക്കിയ ശേഷം പക്കോഡ നന്നായി പൊരിച്ചെടുക്കുക. പുറത്തെടുത്ത ശേഷം എണ്ണ ഉണക്കുക. ശേഷം ചട്നിയോ ചമ്മന്തിയോ ചേർത്ത് വിളമ്പുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

