Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കച്ച് സേട്ടുമാരുടെ ഇഷ്ടവിഭവം 'കീമെ ജോ മാനി' തയാറാക്കാം

text_fields
bookmark_border
kutch dish keema ke mani
cancel

ഗുജറാത്തിലെ കച്ചിൽ നിന്നും വ്യാപാരത്തിനായി കൊച്ചിയിലെത്തിയ സേട്ടുമാർക്ക് തനത് രുചികളേറെയുണ്ട്. വെള്ളിയാഴ്ചകളിലും പെരുന്നാളുകളിലുമുള്ള കച്ച് കുടുംബങ്ങളിലെ രുചിയുടെ ആഘോഷം കൊച്ചിക്കും സ്വന്തമാണ്. പെരുമ പേറുന്ന ഒരു കച്ച് വിഭവമാണ് കീമെ ജോ മാനി.

ചേരുവകൾ:

  • കീമ – 500 ഗ്രാം
  • സവാള – 500 ഗ്രാം (നന്നായി അരിഞ്ഞത്)
  • പച്ചമുളക് – നാലെണ്ണം (അരിഞ്ഞത്)
  • ഇഞ്ചി, വെളുത്തുള്ളി പേസ്​റ്റ് – ഒരു സ്​പൂൺ
  • മുളകുപൊടി – ഒരു ടേബ്ൾ സ്​പൂൺ
  • മഞ്ഞൾപൊടി – കാൽ ടേബ്ൾ സ്​പൂൺ
  • മല്ലിച്ചെപ്പ് – കുറച്ച്
  • ഉപ്പ് – ആവശ്യത്തിന്
  • ഗരംമസാല – ഒരു ടീസ്​പൂൺ
  • എണ്ണ – ആവശ്യത്തിന്
  • ഗോതമ്പുപൊടി – രണ്ട് കപ്പ്

തയാറാക്കുന്നവിധം:

കീമ നന്നായി കഴുകിയ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. വെള്ളം പറ്റിച്ചെടുക്കണം. കുറുകുമ്പോൾ അരിഞ്ഞ സവാളയും പച്ചമുളകും ഇഞ്ചി–വെളുത്തുള്ളി പേസ്​റ്റും മുളകുപൊടിയും ചേർത്ത് പൂർണമായും ഡ്രൈ ആകുന്നത് വരെ വേവിക്കുക. ഇതിലേക്ക് മല്ലിയിലയും നാരങ്ങാനീരും ഗരംമസാലയും ചേർക്കുക.

തുടർന്ന് ഗോതമ്പുപൊടിയും ഉപ്പും ചേർത്ത് നന്നായി കുഴക്കുക. ഇത് ചപ്പാത്തി വലുപ്പത്തിൽ പരത്തണം. കീമ ഉള്ളിൽവെച്ച് റോളുകൾ പോലെയാക്കുക. അരികുകൾ ഒട്ടിച്ചശേഷം നന്നായി മൊരിച്ചെടുക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - How to Make kutch dish Keema ke mani
Next Story