Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചിക്കൻ സ്നോ കേക്ക്
cancel
camera_alt

ചിക്കൻ സ്നോ കേക്ക് 

ഇതാ മഞ്ഞ് പോലൊരു കേക്ക്; ചിക്കൻ സ്നോ കേക്ക് തയാറാക്കാം

text_fields
bookmark_border

മലബാർ മേഖലയിൽ പ്രചാരത്തിലുള്ള രുചികരമായ സ്നാക്സ് ആണ് ചിക്കൻ സ്നോ കേക്ക്. അടിഭാഗത്ത് ചിക്കനും മുകളിൽ മുട്ടയും ചേർത്ത് ഒരുക്കുന്ന ഈ വിഭവം ഏവർക്കും പ്രിയങ്കരമാണ്. ആർക്കും എളുപ്പത്തിൽ ഈ കേക്ക് തയാറാക്കാം.

ആവശ്യമുള്ള ചേരുവകൾ:

  1. ചിക്കൻ - 200 ഗ്രാം
  2. മുളകുപൊടി - 2 ടീസ്പൂൺ
  3. മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
  4. ചിക്കൻ മസാല - 1/4 ടീസ്പൂൺ
  5. ഗരം മസാല - 1 ടീസ്പൂൺ
  6. കുരുമുളകുപൊടി - 1ടീസ്പൂൺ
  7. ഉപ്പ് - ആവശ്യത്തിന്
  8. വെളിച്ചെണ്ണ - ആവശ്യത്തിന്
  9. സവാള -1 എണ്ണം
  10. പച്ചമുളക്- 4 എണ്ണം
  11. ഇഞ്ചി - 1 കഷ്ണം
  12. വെളുത്തുള്ളി - 5,6 അല്ലി
  13. മല്ലിച്ചെപ്പ്‌ - ഒരു പിടി
  14. കറിവേപ്പില - ഒരു പിടി
  15. തക്കാളിസോസ് - 1 ടേബിൾ സ്പൂൺ
  16. സോയ സോസ് - 1 ടേബിൾ സ്പൂൺ
  17. മുട്ടയുടെ മഞ്ഞക്കരു - 5
  18. മുട്ടയുടെ വെള്ള - 5
  19. മൈദ - 1 1/2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം:

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വെക്കുക. അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല, ചിക്കൻ മസാല, ഉപ്പ് എന്നിവ ചേർത്ത് അൽപ നേരം മാറ്റിവെക്കുക. ശേഷം എടുത്ത് ഒരു പാനിൽ ഫ്രൈ ചെയ്തെടുക്കുക. തുടർന്ന് ഇതേ പാനിൽ തന്നെ സവാള വയറ്റുക. കൂടെ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും നന്നായി വയറ്റുക.

ഇതിലേക്ക് മുളകുപൊടി, കുരുമുളക്, ഗരം മസാല, ഉപ്പ്, കറിവേപ്പില, മല്ലിചെപ്പ്‌, സോയസോസ്, തക്കാളി സോസ് എന്നിവ കൂടി ചേർത്തിളക്കുക. ഈ കൂട്ടിലേക്ക് പൊരിച്ചുവെച്ച ചിക്കനും ചേർക്കുക. ചിക്കൻ മസാലയിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നന്നായി ഇളക്കുക.

മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള, മൈദ, ഉപ്പ് എന്നീ ചേരുവകൾ ഹൈ സ്പീഡിൽ 5 മിനിറ്റ് ബീറ്റ് ചെയ്യുക.ശേഷം, ഒരു റൗണ്ട് പാനിൽ നെയ്യ് പുരട്ടി അതിലേക്ക് ചിക്കൻ മിക്‌സ്‌ ഒഴിച്ച് അതിന് മുകളിൽ മൈദ മാവ് ഒഴിക്കുക. 2 മിനിട്ടിന് ശേഷം മുകളിൽ കാപ്സിക്കം, കാരറ്റ് എന്നിവ ചെറുതായി മുറിച്ച് അലങ്കരിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story