Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോമ്പ് തുറക്ക് വെറൈറ്റി ചെമ്മീൻ കുനാഫ ആയാലോ...
text_fieldsbookmark_border
അറബ് രാജ്യങ്ങളിലെ പരമ്പരാഗതവും ജനപ്രിയവുമായ വിഭവമാണ് കുനാഫ. കുനാഫ ഉപയോഗിച്ച് തയാറാക്കാവുന്ന, കറുമുറയായി കഴിക്കാവുന്ന വ്യത്യസ്തമായ വിഭവമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.
ആവശ്യമായ സാധനങ്ങൾ:
- ചെമ്മീൻ - 500 ഗ്രാം (തലയും വാൽഭാഗം വരെയുള്ള തൊലിയും കളയണം)
- കുനാഫ - ആവശ്യത്തിന്
- മുളകുപൊടി - അര ടീസ്പൂൺ
- മഞ്ഞൾ പൊടി - അര ടീസ്പൂൺ
- കുരുമുളക് പൊടി - അര ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - ആവശ്യത്തിന്
- വെളുത്തുള്ളി പേസ്റ്റ് - കാൽ സ്പൂൺ
തയാറാക്കുന്നവിധം:
ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് എടുത്തുവെച്ച മസാലക്കൂട്ടും കുറച്ച് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നല്ലതുപോലെ അര മണിക്കൂർ ചെമ്മീനിൽ മസാല പിടിപ്പിക്കുക. ശേഷം, കുനാഫ എടുത്ത് അതിലേക്ക് കുറച്ച് വെള്ളം കുടഞ്ഞിട്ട് മാറ്റിവെച്ച ചെമ്മീൻ ഓരോന്നും അതിലിട്ട് ചുറ്റി പിടിയാക്കിവെക്കുക.
എന്നിട്ട് ഒരു പാൻ എടുത്ത് അതിലേക്ക് എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് കുനാഫ ഓരോന്നും ഇടുക. എന്നിട്ട് ബ്രൗൺ കളറായിട്ട് എണ്ണയിൽ നിന്നും കോരിയെടുക്കാം. ലോ ഫ്ലൈയിമിലേ വേവിക്കാവൂ. ഈ സ്നാക്സ് ടൊമാറ്റോ കെച്ചപ്പിന്‍റെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണ്.
Next Story

