Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ വിഭവം: ഹ​ണി...

റമദാൻ വിഭവം: ഹ​ണി ഗ്ലേ​സ്​​ഡ്​ ചി​ക്ക​ൻ

text_fields
bookmark_border
Honey Glazed Chicken
cancel
camera_alt

ഹ​ണി ഗ്ലേ​സ്​​ഡ്​ ചി​ക്ക​ൻ

ചേ​രു​വ​ക​ൾ:

  • ചി​ക്ക​ൻ -400 ഗ്രാം
  • ​കു​രു​മു​ള​ക് പൊ​ടി -1 ടീ​സ്​​പൂ​ൺ
  • മൈ​ദ - 3 ടേ​ബ്​​ൾ സ്പൂ​ൺ
  • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
  • സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ - 2 ടേ​ബ്​​ൾ സ്പൂ​ൺ
  • ബ​ട്ട​ർ -2 ടേ​ബ്​​ൾ സ്​​പൂ​ൺ
  • വെ​ളു​ത്തു​ള്ളി - 8-9 അ​ല്ലി (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • തേ​ൻ -1/4 ക​പ്പ്
  • സോ​യ സോ​സ് - 3/4 ടേ​ബ്​​ൾ സ്​​പൂ​ൺ
  • വി​നാ​ഗി​രി - 1 ടീ​സ്​​പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

ചി​ക്ക​ൻ ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി വെ​ള്ളം ക​ള​ഞ്ഞ ​ശേ​ഷം ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്കു​ക. ഇ​ത്​ ഒ​രു ബൗ​ളി​ലേ​ക്ക് ഇ​ട്ട് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്​​സ്​ ചെ​യ്യു​ക. ശേ​ഷം അ​തി​ലേ​ക്ക് മൈ​ദ​പ്പൊ​ടി ചേ​ർ​ത്ത് മി​ക്​​സ്​ ചെ​യ്യു​ക. ഓ​രോ ചി​ക്ക​നി​ലും മൈ​ദ ന​ന്നാ​യി കോ​ട്ട് ആ​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ശേ​ഷം ഒ​രു പാ​ൻ വെ​ച്ച് ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ഓ​യി​ൽ ഒ​ഴി​ച്ച് ചി​ക്ക​ൻ വ​റു​ത്തെ​ടു​ക്കു​ക.

ചി​ക്ക​ൻ ബ്രൗ​ൺ ക​ള​ർ ആ​യ​തി​നു​ശേ​ഷം പാ​നിന്‍റെ ഒ​രു സൈ​ഡി​ലേ​ക്ക് ചി​ക്ക​ൻ മാ​റ്റി ബ​ട്ട​ർ അ​തി​ലേ​ക്ക് ഇ​ടു​ക. ബ​ട്ട​ർ മെ​ൽ​റ്റാ​യാ​ൽ അ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞു​വെ​ച്ച വെ​ളു​ത്തു​ള്ളി ചേ​ർ​ക്കു​ക. വെ​ളു​ത്തു​ള്ളി ഏ​ക​ദേ​ശം ബ്രൗ​ൺ ക​ള​ർ ആ​വു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. ശേ​ഷം ചി​ക്ക​നും വെ​ളു​ത്തു​ള്ളി​യും ചേ​ർ​ത്തി​ള​ക്കു​ക. ഇ​നി ഇ​തി​ലേ​ക്ക്, എ​ടു​ത്തു​വെ​ച്ച തേ​ൻ ചേ​ർ​ത്തി​ള​ക്കു​ക. സോ​യ സോ​സും വി​ന​ഗ​റും ചേ​ർ​ത്ത് ഇ​ള​ക്കു​ക. സ്വാ​ദി​ഷ്​​ട​മാ​യ ഹ​ണി ഗ്ലേ​സ്​​ഡ്​ ചി​ക്ക​ൻ ത​യാ​ർ. മ​ല്ലി​യി​ല തൂ​കി അ​ല​ങ്ക​രി​ക്കാം.

തയാറാക്കിയത്: സാ​ഹി​ദ അ​ബ്​​ദു​റ​ഹ്​​മാ​ൻ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chicken dishHoney Glazed Chicken
News Summary - Honey Glazed Chicken
Next Story