Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഹ​ലീം

ഹ​ലീം

text_fields
bookmark_border
haleem recipe
cancel

ചേ​രു​വ​ക​ൾ

  • കു​ത്തി​യ ഗോ​ത​മ്പ് - അര ക​പ്പ്
  • ക​ട​ല​പ്പ​രി​പ്പ് - കാൽ ക​പ്പ്
  • ഉ​ഴു​ന്നു​പ​രി​പ്പ് - 2 ടേ​ബി​ൾ​സ്പൂ​ൺ
  • മ​സൂ​ർ ദാ​ൽ - 2 ടേ​ബി​ൾ​സ്പൂ​ൺ
  • മ​ട്ട​ൺ - അര കി​ലോ
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്
  • - 2 ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി - 1 ടീ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി - 1 ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി - കാൽ ടീ​സ്പൂ​ൺ
  • ന​ല്ല​ജീ​ര​ക​പ്പൊ​ടി - മുക്കാൽ
  • ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല പൊ​ടി - ഒ​രു നു​ള്ള്
  • സ​വാ​ള - 2 (ന​ന്നാ​യി അ​രി​ഞ്ഞ​ത്,
  • സ്വ​ർ​ണ​നി​റ​മാ​കു​ന്ന​തു വ​രെ
  • വ​റു​ത്ത​ത്)
  • ക​ശു​വ​ണ്ടി​പ്പ​രി​പ്പ് - 3 ടേ​ബി​ൾ​
  • സ്പൂ​ൺ (വ​റു​ത്ത​ത്)
  • പ​ച്ച​മു​ള​ക് - 2 (ചെ​റു​താ​യി
  • അ​രി​ഞ്ഞ​ത്)
  • മ​ല്ലി​യി​ല - 3 ടേ​ബി​ൾ​സ്പൂ​ൺ
  • (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • പു​തി​ന​യി​ല - 3 ടേ​ബി​ൾ​സ്പൂ​ൺ
  • (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • നാ​ര​ങ്ങ നീ​ര് - 1 ടേ​ബി​ൾ​സ്പൂ​ൺ
  • വെ​ള്ളം - 2 ക​പ്പ്
  • നെ​യ്യ് - കാൽ ക​പ്പ്
  • എ​ണ്ണ - 2 ടേ​ബി​ൾ​സ്പൂ​ൺ
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

1. ഗോ​ത​മ്പ്, ക​ട​ല​പ്പ​രി​പ്പ്, ഉ​ഴു​ന്നു​പ​രി​പ്പ്, മ​സൂ​ർ ദാ​ൽ എ​ന്നി​വ ഏ​ക​ദേ​ശം 4-5 മ​ണി​ക്കൂ​ർ കു​തി​ർ​ക്കു​ക. ഇ​ത് ഒ​രു പ്ര​ഷ​ർ കു​ക്ക​റി​ൽ 1 ക​പ്പ് വെ​ള്ള​ത്തി​ൽ 2-3 വി​സി​ൽ വ​രെ വേ​വി​ക്കു​ക. ഇ​ത് അ​ര​ച്ച് പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കു​ക (അ​ര​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ക്കു​ക).

2. ഒ​രു പാ​നി​ൽ 2 ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി മ​ട്ട​ൺ ക​ഷ​ണ​ങ്ങ​ളും ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റും ചേ​ർ​ത്ത് ഏ​ക​ദേ​ശം 5 - 6 മി​നി​റ്റ് വേ​വി​ക്കു​ക. ചു​വ​ന്ന മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, ജീ​ര​ക​പ്പൊ​ടി, ഗ​രം​മ​സാ​ല​പ്പൊ​ടി, ഉ​പ്പ്, അ​ൽ​പം വെ​ള്ളം എ​ന്നി​വ ചേ​ർ​ത്ത് പ്ര​ഷ​ർ കു​ക്ക് ചെ​യ്യു​ക. പ്ര​ഷ​ർ കു​ക്ക​ർ തു​റ​ന്ന് ഉ​യ​ർ​ന്ന തീ​യി​ൽ ക​ട്ടി​യാ​കു​ന്ന​തു​വ​രെ വേ​വി​ക്കു​ക.

3. ഗ്രേ​വി​യി​ൽ​നി​ന്ന് മ​ട്ട​ൺ ക​ഷ​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഗ്രൈ​ൻ​ഡ​റി​ൽ മ​ട്ട​ൺ ക​ഷ​ണ​ങ്ങ​ൾ എ​ല്ലി​ല്ലാ​തെ പ​ൾ​സ് ചെ​യ്തെ​ടു​ക്കു​ക.

4. ഒ​രു നോ​ൺ​സ്റ്റി​ക് സോ​സ് പാ​നി​ൽ ഗോ​ത​മ്പ് വേ​വി​ച്ച​ത്, മ​ട്ട​ൺ ഗ്രേ​വി, മ​ട്ട​ൺ പൊ​ടി​ച്ച​ത് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച്, ഇ​തി​ലേ​ക്ക് കു​റ​ച്ച് വെ​ള്ളം, നെ​യ്യ്, വ​റു​ത്ത സ​വാ​ള, ക​ശു​വ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക.

5. തീ ​കു​റ​ച്ച്, അ​രി​ഞ്ഞ പ​ച്ച​മു​ള​ക്, മ​ല്ലി​യി​ല, പു​തി​ന​യി​ല, നാ​ര​ങ്ങാ​നീ​ര് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച് തീ​യി​ൽ നി​ന്ന് മാ​റ്റു​ക. അ​തി​നു മു​ക​ളി​ൽ ബാ​ക്കി വ​റു​ത്ത ഉ​ള്ളി​യും വ​റു​ത്ത ക​ശു​വ​ണ്ടി​പ്പ​രി​പ്പും ഇ​ട്ട് ചൂ​ടോ​ടെ വി​ള​മ്പു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaleemFoodRecipe
News Summary - haleem recipe
Next Story