Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രീൻ കോൺ സീഫുഡ് ഡംബ്ലിങ് സൂപ്പ് കഴിക്കാം, ചൂടോടെ...

text_fields
bookmark_border
Green Corn Seafood Dumpling Soup
cancel

ചേരുവകൾ:

  • ചെമ്മീൻ – 20 ഗ്രാം
  • നെയ്മീൻ – 20 ഗ്രാം
  • കണവ(കൂന്തൾ) – 10 ഗ്രാം
  • നാരങ്ങ നീര് – 10 മില്ലി
  • വെളുത്തുള്ളി – 5 ഗ്രാം
  • സെലറി – 10 ഗ്രാം
  • ചീര പേസ്​റ്റാക്കിയത് – 10 ഗ്രാം
  • ഫിഷ് സ്​റ്റോക് – 200 ഗ്രാം
  • ചോളം (ബേബി കോൺ) – 10 ഗ്രാം
  • സോയസോസ് ​– 5 മില്ലി
  • കോൺഫ്ലോർ – 10 ഗ്രാം
  • കുരുമുളക് പൊടി – 3 ഗ്രാം
  • എണ്ണ – 5 മില്ലി
  • സ്​പ്രിങ് ഒനിയൻ – 5 ഗ്രാം

തയാറാക്കുന്ന വിധം:

ചെമ്മീൻ, നെയ്മീൻ, കൂന്തൾ എന്നിവ ചെറുതായി അരിഞ്ഞ് ഉരുളകളാക്കി വേവിച്ച് മാറ്റിവെക്കുക. പാൻ ചൂടാക്കി എണ്ണയൊഴിച്ച് വെളുത്തുള്ളി, സെലറി എന്നിവ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

ശേഷം ചീര പേസ്​റ്റ് ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റുക. അതിലേക്ക് സ്​റ്റോക് ചേർത്തിളക്കുക. പാകത്തിന് ഉപ്പും സോയാസോസും കുരുമുളക്പൊടിയും ചേർക്കുക. കോൺഫ്ലോർ വെള്ളത്തിൽ അലിയിപ്പിച്ച് സൂപ്പിലേക്ക് ഒഴിച്ച് ഇളക്കുക.

സൂപ്പ് കുറുകി വരുമ്പോൾ വേവിച്ച ഫിഷ് ബോളുകൾ ഇട്ടുകൊടുക്കാം. ചെറുതായി തിള വന്ന ശേഷം നാരങ്ങ നീരും ചോളവും ചേർത്ത് വിളമ്പാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Green Corn Seafood Dumpling Soup How To Make
Next Story