Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഇഫ്താറിന് നല്ല...

ഇഫ്താറിന് നല്ല ഫ്രൂ​ട്സ്-​ന​ട്‌​സ് സ​മോ​സയും സ്പ്രി​ങ് റോ​ളും തയ്യാറാക്കാം

text_fields
bookmark_border
ഇഫ്താറിന് നല്ല ഫ്രൂ​ട്സ്-​ന​ട്‌​സ് സ​മോ​സയും സ്പ്രി​ങ് റോ​ളും തയ്യാറാക്കാം
cancel

ചേ​രു​വ​ക​ൾ:

വീ​റ്റ് പൗ​ഡ​ർ ... 1 ക​പ്പ്

നേ​ന്ത്ര​പ്പ​ഴം ... 1 എ​ണ്ണം

മു​ട്ട ...1 എ​ണ്ണം

ഈ​ന്ത​പ്പ​ഴം... 20 എ​ണ്ണം

ക്ര​ഷ്ഡ് ന​ട്‌​സ് ... ആ​വ​ശ്യ​ത്തി​ന്

ഉ​പ്പ്, വെ​ള്ളം ... ആ​വ​ശ്യ​ത്തി​ന്

ബ്ര​ഡ്ക്രം​സ്... ആ​വ​ശ്യ​ത്തി​ന്

ഓ​യി​ൽ, നെ​യ്യ് ... ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു ഫ്ര​യി​ങ് പാ​നി​ൽ ര​ണ്ട് ടീ ​സ്പൂ​ൺ നെ​യ്യ് ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ചെ​റു​താ​യി മു​റി​ച്ച അ​ണ്ടി​പ്പ​രി​പ്പ്, ബ​ദാം, നേ​ന്ത്ര​പ്പ​ഴം ചേ​ർ​ത്ത് ര​ണ്ട് മി​നി​റ്റ് ഫ്രൈ ​ചെ​യ്യു​ക. ഇ​തി​ലേ​ക്ക് കു​രു​ക​ള​ഞ്ഞ് ചെ​റു​താ​യി മു​റി​ച്ച ഈ​ന്ത​പ്പ​ഴം, ഏ​ല​യ്ക്ക​പ്പൊ​ടി ചേ​ർ​ത്തി​ള​ക്കി തീ ​ഓ​ഫ്‌ ചെ​യ്യു​ക. ഫി​ല്ലി​ങ്​ റെ​ഡി. ആ​വ​ശ്യ​മെ​ങ്കി​ൽ പ​ഞ്ച​സാ​ര, തേ​ങ്ങ​യും ചേ​ർ​ത്ത് ഫി​ല്ലി​ങ്​ ത​യാ​റാ​ക്കാം. ശേ​ഷം ഗോ​ത​മ്പ് പൊ​ടി​യി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം, ഉ​പ്പ് ചേ​ർ​ത്ത് ച​പ്പാ​ത്തി​ക്ക് കു​ഴ​ക്കു​ന്ന​ത് പോ​ലെ കു​ഴ​ച്ച് വ​ലി​യ ച​പ്പാ​ത്തി​ക്ക് പ​ര​ത്തു​ന്ന​ത് പോ​ലെ പ​ര​ത്തി സ​മോ​സ, സ്പ്രി​ങ്​ റോ​ൾ ഷേ​പ്പി​ൽ ക​ട്ട് ചെ​യ്ത് ത​യാ​റാ​ക്കി വെ​ച്ച് ഫി​ല്ലി​ങ്ങി​ൽ​നി​ന്ന് ഓ​രോ സ്പൂ​ൺ വീ​തം ഫി​ല്ലി​ങ്​ വെ​ച്ച് സ​മോ​സ, സ്പ്രി​ങ്​ റോ​ൾ ക്ലോ​സ് ചെ​യ്യു​ക. ഇ​ങ്ങ​നെ എ​ല്ലാം ചെ​യ്ത​തി​ന് ശേ​ഷം എ​ഗ് ബീ​റ്റ് ചെ​യ്ത​തി​ൽ ഡി​പ്പ് ചെ​യ്ത് ബ്ര​ഡ്ക്രം​സി​ൽ റോ​ൾ ചെ​യ്ത് ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്യു​ക. ചോ​ക്ല​റ്റ് സി​റ​പ് കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് സ​ർ​വ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samosaSpring RollFood Recipegulf news malayalam
News Summary - Fruit-nut samosa and spring roll
Next Story