Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightനാലുമണി ചായക്കൊപ്പം...

നാലുമണി ചായക്കൊപ്പം കഴിക്കാൻ പൊരിച്ച പത്തിരി

text_fields
bookmark_border
നാലുമണി ചായക്കൊപ്പം കഴിക്കാൻ പൊരിച്ച പത്തിരി
cancel

മലബാറിന്റെ സ്പെഷ്യൽ രുചിക്കൂട്ടുകളിൽ പെട്ട ഒരു വിഭവമാണ് പൊരിച്ച പത്തിരി അഥവാ എണ്ണ പത്തിരി. ഇത്‌ പ്രഭാത ഭക്ഷണമായും അത്താഴത്തിനു കഴിക്കാനും നാലുമണി പലഹാരമായും കഴിക്കാൻ പറ്റിയ ഒരു ഐറ്റമാണ്​. അരിപ്പൊടിയും നാളികേരവും എള്ളും എല്ലാം ചേർത്തിളക്കി വെളിച്ചെണ്ണയിൽ വറുത്തു കോരി എടുക്കുന്ന ഒരിനം പത്തിരി. ചൂടോടു കൂടെ കഴിക്കുമ്പോഴാണ് അതിന്റെ ഒറിജിനൽ രുചി അരിയാൻ കഴിയുന്നത്​.

ചേരുവകൾ

1. പച്ചമുളക് –രണ്ട്, അരിഞ്ഞത്

2. ജീരകം –കാൽ ചെറിയ സ്പൂൺ

3. വെള്ളം –ഒന്നേകാൽ കപ്പ്

4. അരിപ്പൊടി – ഒരു കപ്പ്

5. മൈദ – അരക്കപ്പ്

6. കറുത്ത എള്ള് –കാൽ ചെറിയ സ്പൂൺ

7. നാളികേരം ചിരവിയത്-കാൽ കപ്പ്

8. ഇഞ്ചി അരിഞ്ഞത് –ഒരു വലിയ സ്പൂൺ

9. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • പാനിൽ എണ്ണ ചൂടാക്കി സവാ‌ള, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ ചേർത്തു വഴറ്റുക.
  • ഇതിലേക്കു വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കണം.
  • വെള്ളം തിളയ്ക്കുമ്പോൾ അരിപ്പൊടി ചേർത്തിളക്കിയ ശേഷം മൈദ ചേർക്കുക. ഇതിൽ എള്ളു ചേർത്തു യോജിപ്പിച്ച് നന്നായി കുഴയ്ക്കണം.
  • ഇതു ചെറിയ വട്ടത്തിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala snacksFried PathiriPoricha pathiriMalabar Recipes
News Summary - food-recipes
Next Story