Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലുമണിച്ചായ ജോറാക്കാനിതാ ഇടിവെട്ട് പലഹാരം

text_fields
bookmark_border
Edimutta snack
cancel

മലബാറിൽ രൂപം കൊണ്ട ഒരു സ്നാക്കാണ് ഇടിമുട്ട. എണ്ണിയാൽ തീരാത്തത്ര സ്നാക്കുകളുടെയും വിഭവങ്ങളുടേയുമെല്ലാം കലവറയാണ് മലബാർ. ഇത് വളരെ ലളിതമായ ഒരു സ്നാക്കാണെങ്കിൽ പോലും രുചിയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമില്ല.

ഒരു നാലുമണി പലഹാരമായും സ്കൂളിലേക്ക് കുട്ടികൾക്ക് ടിഫിൻ ആയുമെല്ലാം കൊടുത്തു വിടാൻ പറ്റിയ പലഹാരമാണ്​. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാം.

ചേരുവകൾ

  • മുട്ട-6 എണ്ണം
  • മുളകുപൊടി– ഒരു ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി–ഒരു ടീ സ്പൂൺ
  • ഗരം മസാല പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി– 1/4 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഓരോ മുട്ടയും പൊട്ടിച്ച് ഇഡ്ഡലി തട്ടിൽ കലങ്ങാതെ ഒഴിച്ച് ഇഡ്ഡലി പോലെ 10 മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക. മുട്ട ഒഴിക്കുന്നതിനു മുന്‍പ് ഇഡ്‍ഡലിത്തട്ടിൽ കുറച്ച് എണ്ണ പുരട്ടണം. അതു തണുത്ത ശേഷം തട്ടിൽ നിന്ന് ഇളക്കി എടുക്കുക. ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും കുരുമുളകുപൊടിയും 1/2 ടീസ്പൂൺ ഗരം മസാല പൊടിയും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിനുള്ള ഉപ്പും കറിവേപ്പിലയും കൂട്ടി ചേർത്ത് പേസ്റ്റ് രൂപത്തിൽ മസാല തയാറാക്കുക.

ഈ മസാല വേവിച്ചെടുത്ത മുട്ടയിൽ നല്ലപോലെ പുരട്ടി കുറച്ചു നേരം വയ്ക്കണം. വെളിച്ചെണ്ണ ചൂടാക്കി മീൻ പൊരിക്കുന്ന പോലെ പൊരിച്ചെടുക്കുക. ഇടിമുട്ട റെഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Food-Recipes
Next Story