ഹെൽത്തിയാണ് ബട്ടർനട്ട് പതോലി
text_fieldsബട്ടർനട്ട് പതോലി
മത്തനോട് സാമ്യമുള്ള പഴവർഗമാണ് ബട്ടർനട്ട്. ഏറെ ആരോഗ്യഗുണങ്ങളുള്ള ബട്ടർനട്ട് ഉപയോഗിച്ച് തയാറാക്കുന്ന വിഭവം റമദാനിലെ തീൻ മേശയിലും ഹെൽത്തിയാണ്. എല്ലാവർക്കും ഇഷ്ടമാവുന്ന രുചികരമായ ബട്ടർനട്ട് പതോലി തയാറാക്കുന്നത് പരിചയപ്പെടാം.
ചേരുവകൾ
- ബട്ടർനട്ട് സ്ക്വാഷ് - ഒന്ന് (ചെറുത്)
- അരിപ്പൊടി -ഒരു കപ്പ്
- തേങ്ങ ചിരകിയത് -രണ്ട് കപ്പ്
- ശർക്കര പൊടിച്ചത് -രണ്ട് 2 കൈ
- ഫില്ലിങ്: ശർക്കര-തേങ്ങ
തയാറാക്കുന്ന വിധം
മത്തൻ (ബട്ടർനട്ട് സ്ക്വാഷ്) വേവിച്ചെടുക്കുക. കൈകൊണ്ട് ഉടച്ച് അതിലേക്ക് ചിരകിയ തേങ്ങയും ഒരു കപ്പ് അരിപ്പൊടിയും ചേർത്ത് നന്നായി കുഴക്കുക. കൈയളവിൽ രണ്ട് പ്രാവശ്യമായി ശർക്കര പൊടിച്ചത് ഇടുക.
വാഴയില എടുത്ത് ചെറുതായിട്ട് ഓയിൽ തടവി തയാറാക്കിയ കൂട്ട് പരത്തിയെടുക്കുക. ശേഷം ഇതിലേക്ക് ശർക്കരയും തേങ്ങയും പാനിൽ ഒന്ന് ചെറുതാക്കി ചൂടാക്കിയതിനു ശേഷം ചേർത്തു കൊടുക്കുക.
തേങ്ങയും ശർക്കരയും ചേർത്തതിനുശേഷം ഇല ഒന്ന് പകുതി അടച്ചുവെക്കുക. 20 മിനിറ്റ് ചെറിയ തീയിൽ ആവിയിൽ വേവിക്കുക. തണുത്തതിനുശേഷം ചായയുടെ കൂടെ കഴിക്കാം. റമദാന് ട്രൈ ചെയ്യാൻ പറ്റിയ ഈസി ആൻഡ് ഹെൽത്തി സ്നാക്ക് തയാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.