Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈയിലെ ചൂടിനെ തണുപ്പിക്കാൻ തണുത്ത ചോക്ലേറ്റ് പന്നാ കോട്ട
text_fieldsbookmark_border
ചേരുവകൾ
- ഫ്രഷ് ക്രീം - 400 മില്ലി
- പാൽ - 200 മില്ലി
- ഡാർക്ക് ചോക്ലേറ്റ് - 120 ഗ്രാം ചെറുതായി അരിഞ്ഞത്
- പഞ്ചസാര - 60 ഗ്രാം
- അഗർ-അഗർ പൗഡർ - 1 ടീസ്പൂൺ (5 ഗ്രാം) / ജെലാറ്റിൻ ആണെങ്കിൽ 8 ഗ്രാം
- വെള്ളം - 3 ടേബിൾ സ്പൂൺ
- വാനില എസൻസ് - 1/2 ടീസ്പൂൺ
- അലങ്കരിക്കാൻ - ചോക്ലേറ്റ് ചിപ്സ്, ബെറി
ഉണ്ടാക്കുന്ന വിധം
- ഒരു ചെറിയ ബൗളിൽ അഗർ-അഗർ 3 ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കി 5 മിനിറ്റ് വെക്കുക.
- ഒരു പാത്രത്തിൽ ക്രീം, പാൽ, പഞ്ചസാര എന്നിവ ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. തിളപ്പിക്കരുത്. ചെറുതായി പുക വരുന്ന പരുവം ആയാൽ മതി.
- തീ ഓഫ് ചെയ്ത്, അതിലേക്ക് അരിഞ്ഞ ചോക്ലേറ്റ് ഇട്ട് നന്നായി ഇളക്കി ഉരുക്കുക. പൂർണമായും മിനുസമാകണം.
- ഇതിലേക്ക് കുതിർത്ത് വെച്ച അഗർ-അഗറും വാനില എസൻസും ചേർത്ത് 2 മിനിറ്റ് കൂടി ചെറുതായി ചൂടാക്കുക.
- അരിച്ചെടുത്ത് ഗ്ലാസ്സുകളിലോ കപ്പുകളിലോ ഒഴിക്കുക. റൂം ടെമ്പറേച്ചറിൽ തണുത്ത ശേഷം ഫ്രിഡ്ജിൽ 4-5 മണിക്കൂർ വെക്കുക.
- സെറ്റ് ആയിക്കഴിഞ്ഞാൽ മുകളിൽ ചോക്ലേറ്റ് സോസ്, ചിപ്സ്, ഒരു പുതിനയില വെച്ച് സെർവ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

