ഓട്ട് കല്ലിൽ ഉണ്ടാക്കുന്ന ടയർ പത്തിരി
text_fieldsവടക്കേ മലബാറിലെ പ്രത്യേകിച്ച് വടകര നാദാപുരം പ്രദേശങ്ങളിലെ പ്രശസ്ത വിഭവമാണ് ടയർ പത്തിരി. ടയറിന്റെ രൂപത്തിലുള്ളത് കൊണ്ടാണ് ‘ടയർ പത്തിരി’എന്ന പേര് വന്നത് ഓട്ട് കല്ലിൽ ഉണ്ടാക്കുന്നത് കൊണ്ട് ‘ഓട്ട് പത്തിരി’ എന്നും ഇതിനെ വിളിക്കാറുണ്ട്.
- ആവശ്യമുള്ള ചേരുവകൾ
- പുഴുങ്ങലരി -125 ഗ്രാം
- പശുവിൻ നെയ്യ് - ഒരു ടീസ്പൂൺ
- തേങ്ങാ പാൽ - കാൽ കപ്പ്
- ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
തലേദിവസം വെള്ളത്തിൽ കുതിർത്ത് വെച്ച അരി പാകത്തിന് ഉപ്പ് ചേർത്ത് ഗ്രൈൻഡറിൽ അരച്ചെടുക്കുക. തുടർന്ന് അരച്ചെടുത്ത മാവ് കൈ കൊണ്ട് ഉരുട്ടി വാഴ ഇലയിൽ പരത്തുക.
ഓട്ട് കല്ല് ചൂടാക്കി പരത്തിയ മാവ് വാഴ ഇലയോട് കൂടി കല്ലിൽ വേവിക്കുക. പത്തിരി പൊങ്ങി വരുമ്പോൾ തവി ഉപയോഗിച്ച് ടയർ രൂപത്തിൽ ഉരുട്ടി എടുക്കുക.
നല്ല വേവില്‍ ഉരുട്ടിയെടുത്തതിന് ശേഷം പാത്രത്തിലേക്ക് മാറ്റാം. ഇത് തേങ്ങാ പാലിൽ കുതിർത്തെടുത്ത് പശുവിൻ നെയ്യ് പുരട്ടി ഉപയോഗിക്കാം. ചിക്കൻ കറി, ബീഫ് കറി, മീൻകറി, മുട്ടകറി എന്നിവയുടെ കൂടെ കഴിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.