കിളിക്കൂട്
text_fieldsചേരുവകൾ
- ഉരുളക്കിഴങ്ങ് - 4
- ഉള്ളി - 2
- പച്ചമുളക് - 2
- പുഴുങ്ങിയ മുട്ട - 3
- ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- ഗരം മസാല - അര ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- മല്ലിയില
- മുട്ട - 1
- സേമിയ - 1 കപ്പ്
- എണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. തണുത്തശേഷം ഉടച്ചെടുത്ത് മാറ്റിവെക്കുക. വെളിച്ചെണ്ണ ചൂടാക്കി, ഉള്ളി ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴന്നുവന്നശേഷം മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. അതിലേക്ക് ഉടച്ചുവെച്ച കിഴങ്ങ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മുട്ട പുഴുങ്ങിയത് രണ്ടാക്കി മുറിക്കുക.
മസാലക്കൂട്ട് ചെറിയ ഉരുളകളാക്കിയെടുത്ത് നടുവിൽ മുട്ട വെച്ച് ഇഷ്ടമുള്ള ആകൃതിയിൽ ആക്കിയെടുക്കുക. മുട്ട സ്പൂൺ കൊണ്ട് അടിച്ചെടുക്കുക. ഉരുട്ടിവെച്ച ഉരുളകൾ മുട്ടയിൽ മുക്കിയ ശേഷം സേമിയകൊണ്ട് നന്നായി പൊതിയുക. എണ്ണ ചൂടാക്കി കിളിക്കൂടിനെ ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

