Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമൾബറി ജാമിന് മൂന്ന്...

മൾബറി ജാമിന് മൂന്ന് ചേരുവകൾ മതി

text_fields
bookmark_border
Mulberry Jam
cancel
Listen to this Article

കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതും മൂന്ന് ചേരുവകൾക്ക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതുമായ വിഭവമാണ് മൾബറി ജാം.

ആവശ്യമായ ചേരുവകൾ:

  • മൾബറി - 1 കപ്പ്
  • പഞ്ചസാര - ഒന്നര കപ്പ്
  • ചെറുനാരങ്ങ - 1 എണ്ണം

തയാറാക്കുന്ന വിധം:

മൾബറി എടുത്ത് മിക്സിയിൽ ചെറുതായി അരച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയിൽ വേവിക്കുക. തിളച്ച് വരുമ്പോൾ ചെറുനാരങ്ങ നീര് ചേർത്ത് ഇളക്കുക. ജാമിന്റെ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക. തണുത്തതിന്‌ ശേഷം ഒരു ജാറിലാക്കി കേട് കൂടാതെ സൂക്ഷിക്കാം.

Show Full Article
TAGS:Mulberry Jam Jam Recipe 
News Summary - Easy to Make Mulberry Jam
Next Story