രുചിയേറും ചോക്ലേറ്റ് ലാവ കേക്ക്
text_fieldsആവശ്യമായ വസ്തുക്കൾ
1. കുക്കിംഗ് ചോക്ലേറ്റ് – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
2. ഉപ്പില്ലാത്ത വെണ്ണ – 125 ഗ്രാം + റമേക്കിൻ (ചെറിയ ബൗൾ) ഗ്രീസ് ചെയ്യാൻ
3. മുട്ട – 4 എണ്ണം
4. പഞ്ചസാര – അര കപ്പ് + 2 ടേബിൾസ്പൂൺ
5. വാനില എസൻസ് – അര ടീസ്പൂൺ
6. മൈദ – അര കപ്പ്
7. ഐസിംഗ് ഷുഗർ – 1–2 ടീസ്പൂൺ (അലങ്കരിക്കാൻ)
8. വാനില ഐസ്ക്രീം, സ്ട്രോബെറി – സേർവ് ചെയ്യാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. അരിഞ്ഞ ചോക്ലേറ്റും വെണ്ണയും ഒരു മൈക്രോവേവ്-സുരക്ഷിതമായ ബൗളിൽ ചേർത്ത് ഏകദേശം 45 സെക്കൻഡ് മൈക്രോവേവിൽ ചൂടാക്കുക. പുറത്തെടുത്ത ശേഷം പതുക്കെ ഇളക്കി ചോക്ലേറ്റും വെണ്ണയും പൂർണ്ണമായി യോജിപ്പിക്കുക. തുടർന്ന് 10 മിനിറ്റ് മാറ്റി വയ്ക്കുക.
2. ഓവൻ 200 ഡിഗ്രി വരെ മുൻകൂട്ടി ചൂടാക്കുക. റമേക്കിനുകളിൽ വെണ്ണ പുരട്ടി തയ്യാറാക്കി വയ്ക്കുക.
3. മറ്റൊരു ബൗളിൽ മുട്ട, പഞ്ചസാര, വാനില എസൻസ് എന്നിവ ചേർത്ത് 3–4 മിനിറ്റ് ഇളക്കി മിശ്രിതം ഇളം നിറമാകുന്നതുവരെ അടിക്കുക. അതിലേക്ക് മൈദ ചേർത്ത് നന്നായി യോജിപ്പിക്കുക.
4. ഇതിലേക്ക് തണുത്ത ചോക്ലേറ്റ് മിശ്രിതം ചേർത്ത് നന്നായി യോജിപ്പിക്കുക. തയ്യാറാക്കിയ മിശ്രിതം റമേക്കിനുകളിൽ മുക്കാൽ ഭാഗം വരെ നിറക്കുക. റമേക്കിനുകൾ ഒരു ബേക്കിംഗ് ട്രേയിൽ വെച്ച്, മുൻകൂട്ടി ചൂടാക്കിയ ഓവനിൽ 14–17 മിനിറ്റ് ബേക്ക് ചെയ്യുക.
5. ഓവനിൽ നിന്ന് പുറത്തെടുത്ത് 1 മിനിറ്റിന് ശേഷം കേക്കിന്റെ അരികിലൂടെ ഒരു കത്തി മെല്ലെ ഓടിക്കുക. തുടർന്ന് ഒരു സെർവിംഗ് പ്ലേറ്റ് മുകളിൽ വെച്ച് റമേക്കിൻ മറിച്ച് കേക്ക് പ്ലേറ്റിലേക്ക് മാറ്റുക. മുകളിൽ ഐസിംഗ് ഷുഗർ വിതറി, സ്ട്രോബെറി, അല്ലെങ്കിൽ വാനില ഐസ്ക്രീം ചേർത്ത് സേർവ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

