Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിംപ്ൾ മേക്കിങ് കസ്റ്റാർഡ് നെസ്റ്റ്

text_fields
bookmark_border
Custard Nest
cancel

ആവശ്യമുള്ള സാധനങ്ങൾ

  • നേരിയ സേമിയ ചെറുതായി നുറുക്കിയത് - ഒന്നര കപ്പ്
  • ബട്ടർ - ഒന്നര ടേബിൾ സ്പൂൺ
  • കണ്ടൻസ്ഡ് മിൽക്ക് - മധുരത്തിനു ആവശ്യത്തിന്
  • മിൽക്ക് - ഒരു കപ്പും ഒന്നര ടേബിൾ സ്പൂൺ
  • കസ്റ്റർഡ് പൗഡർ - ഒന്നര ടേബിൾ സ്പൂൺ
  • പഴങ്ങൾ (ആപ്പിൾ, നേന്ത്രപഴം, പൈനാപ്പിൾ, പപ്പായ) ചെറുതായി അറിഞ്ഞത് - അര കപ്പ്
  • നട്സ്, ഉണക്ക മുന്തിരി - ഒരു ടേബിൾ സ്പൂൺ വീതം
  • ഏലക്കപൊടി - ഒരു ടിസ്പൂൺ

തയാറാക്കുന്ന വിധം

പാൻ വച്ച് ചൂടാക്കി ബട്ടർ ഇടുക, അതിലേക്ക് നുറുക്കിയ സേമിയ ഇട്ടു വറുത്തെടുക്കുക. ശേഷം ഏലക്കപൊടി ഇട്ടിളക്കി രണ്ട് ടേബിൾ സ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കി മിക്സ്‌ ചെയ്യുക. ഇതു ഒരു ചെറിയ കപ്പ്‌ പോലെ സെറ്റ് ചെയ്തു എടുക്കണം. ഇതിൽ ആണ് കസ്റ്റാർഡ് ഉണ്ടാക്കി ഫിൽ ചെയ്യുന്നത്.

അതിനുവേണ്ടിട്ട് ഒരു കപ്പ്‌ കേക്ക് ട്രേ അല്ലെങ്കിൽ, ചിത്രത്തിലേതു പോലുള്ള ട്രേയിൽ സേമിയ കൂട്ടു സ്പൂൺ കൊണ്ട് പ്രസ്സ് ചെയ്തു കപ്പ് ഷേപ്പ് ആക്കുക. ശേഷം സെറ്റ് ആവാൻ ഒന്നര മണിക്കൂർ ഫ്രിഡ്ജിൽ വക്കുക. ശേഷം പാൽ തിളപ്പിച്ച് അതിലേക്കു കസ്റ്റർഡ് പൗഡർ ഒന്നര ടേബിൾ സ്പൂൺ പാലിൽ കലക്കി ചേർത്ത് കൊടുക്കുക.

മധുരത്തിനു ആവശ്യമായ കണ്ടൻസ്ഡ് മിൽക്കും ചേർത്ത് കൊടുത്തു കുറുക്കി എടുത്തു തണുക്കാൻ വക്കുക. ഇഷ്ടമുള്ള പഴങ്ങൾ മുറിച്ചെടുത്ത് അതിനൊപ്പം നട്സും കറുത്ത മുന്തിരിയും ചേർത്ത് തണുത്ത കസ്റ്റർഡ് ചേർത്ത് മിക്സ്‌ ചെയ്യുക. സെറ്റ് ചെയ്ത സേമിയ കപ്പിൽ വച്ച് കൊടുക്കുക മുകളിൽ സ്റ്റോബെറി അല്ലെങ്കിൽ ചെറി വെച്ച് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Custard Nest Recipe
Next Story