ക്രഞ്ചി നട്ട്, ക്രീം ചീസ് പവർ സലാഡ്
text_fieldsചേരുവകൾ
വെള്ളരി – 1 എണ്ണം
ലെറ്റ്യൂസ് – 2 കപ്പ്
ചെറി തക്കാളി – 1 കപ്പ്
പച്ച ആപ്പിൾ – 1 എണ്ണം
മുട്ട – 2 എണ്ണം
മത്തങ്ങ വിത്ത് – 2 ടേബിൾസ്പൂൺ
സൺഫ്ലവർ വിത്ത് – 2 ടേബിൾസ്പൂൺ
വാൾനട്ട് – 2 ടേബിൾസ്പൂൺ
ബദാം – 6 മുതൽ 8 വരെ
ക്രീം ചീസ് (ക്യൂബുകളാക്കി) – 80 മുതൽ 100 ഗ്രാം
ഡ്രസ്സിങിനായി:
ഒലീവ് ഓയിൽ – 3 ടേബിൾസ്പൂൺ
സുമാക് പൊടി – 1 ടീസ്പൂൺ
ഇഞ്ചി പൊടി – ¼ ടീസ്പൂൺ
ജീരക പൊടി – ¼ ടീസ്പൂൺ
ഉണക്ക പുടീന – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തേൻ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ ലെറ്റ്യൂസ് ചെറുതായി കീറി ഇടുക. അതിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി, രണ്ടായി മുറിച്ച ചെറി തക്കാളി, സ്ലൈസ് ചെയ്ത പച്ച ആപ്പിൾ എന്നിവ ചേർക്കുക.
ഇതിന് മുകളിൽ വട്ടത്തിൽ അരിഞ്ഞ മുട്ട, വാൾനട്ട്, ബദാം, മത്തങ്ങ വിത്ത്, സൺഫ്ലവർ വിത്ത് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ശേഷം ക്രീം ചീസ് ക്യൂബുകൾ ചേർക്കുക. ഒരു ചെറിയ കപ്പിൽ ഒലീവ് ഓയിൽ, സുമാക് പൊടി, ഇഞ്ചി പൊടി, ജീരക പൊടി, ഉണക്ക പുടീന, ഉപ്പ്, തേൻ എന്നിവ ചേർത്ത് നന്നായി കലക്കി ഡ്രസ്സിങ് തയ്യാറാക്കുക. സർവ് ചെയ്യുന്നതിനുമുമ്പ് ഈ ഡ്രസ്സിങ് സലാഡിന് മുകളിൽ ഒഴിച്ച് ഇളക്കി ഉടൻ തന്നെ വിളമ്പുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

