Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightക്രീ​മി ഡി​ലൈ​റ്റ്...

ക്രീ​മി ഡി​ലൈ​റ്റ് ബ്രോ​ക്കോ​ളി വി​ത്ത് ചി​ക്ക​ൻ സൂ​പ്പ്

text_fields
bookmark_border
ക്രീ​മി ഡി​ലൈ​റ്റ് ബ്രോ​ക്കോ​ളി വി​ത്ത് ചി​ക്ക​ൻ സൂ​പ്പ്
cancel

ചേ​രു​വ​ക​ൾ

  • എ​ല്ല് ഇ​ല്ലാ​ത്ത ചി​ക്ക​ൻ - 150 ഗ്രാം
  • ബ്രോ​ക്കോ​ളി ക​ഷ്ണ​ങ്ങ​ൾ ആ​ക്കി​യ​ത് - 1 ക​പ്പ്
  • കാ​ര​റ്റ് ചെ​റു​ത് - 1
  • കാ​പ്സി​കം - പ​കു​തി ക​ഷ്ണ​ങ്ങ​ൾ ആ​ക്കി​യ​ത്
  • വെ​ളു​ത്തു​ള്ളി -3 അ​ല്ലി
  • അ​ൺ സാ​ൾ​ട്ട​ഡ് ബ​ട്ട​ർ - ആ​വ​ശ്യ​ത്തി​ന്
  • കു​രു​മു​ള​ക് പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ
  • ക്ര​ഷ്ഡ് ചി​ല്ലി -. കാ​ൽ ടീ​സ്പൂ​ൺ
  • ഒ​റി​ഗാ​നോ - കാ​ൽ ടീ​സ്പൂ​ൺ
  • മൈ​ദ - 2 ടീ​സ്പൂ​ൺ
  • പാ​ൽ - 1 and ഹാ​ഫ് ക​പ്പ്
  • വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്.

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യം ബ്രോ​ക്കോ​ളി ആ​വ​ശ്യ​ത്തി​ന് ചൂ​ടു​ള്ള വെ​ള്ള​വും ഉ​പ്പും ചേ​ർ​ത്ത് ഒ​രു തി​ള വ​രു​ന്ന​തു​വ​രെ വേ​വി​ച്ചു വെ​ള്ളം ക​ള​ഞ്ഞു മാ​റ്റി​വെ​ക്കു​ക. പാ​നി​ൽ കു​റ​ച്ചു ബ​ട്ട​ർ ഇ​ട്ട​ശേ​ഷം ചെ​റു​താ​യി ക്ര​ഷ് ചെ​യ്ത വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക. പ​ച്ച മ​ണം മാ​റി​യ​ശേ​ഷം അ​തി​ലേ​ക്കു ചെ​റു​താ​യി ക​ട്ട് ചെ​യ്തു​വെ​ച്ച കാ​ര​റ്റും ക്യാ​പ്സി​ക്ക​വും ചേ​ർ​ത്ത് 2 മി​നി​റ്റ് വ​ഴ​റ്റു​ക. ശേ​ഷം അ​തി​ലേ​ക്കു വേ​വി​ച്ചു വെ​ച്ച ബ്രോ​ക്കോ​ളി ഇ​ടു​ക. ശേ​ഷം ഉ​പ്പും കു​രു​മു​ള​കും ചേ​ർ​ത്ത് വേ​വി​ച്ചു വെ​ച്ച ചി​ക്ക​ൻ ചെ​റു​താ​യി ക​ട്ട് ചെ​യ്ത​തും ചേ​ർ​ക്കു​ക. ശേ​ഷം 2 ടീ​സ്പൂ​ൺ മൈ​ദ ചേ​ർ​ത്ത് ചെ​റു​തീ​യി​ൽ മൂ​പ്പി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ഒ​ന്ന​ര ക​പ്പ് പാ​ൽ ഒ​ഴി​ച്ചു തി​ള​പ്പി​ക്കു​ക. തി​ള​ക്കു​ന്ന​തോ​ടെ കു​റു​കാ​ൻ തു​ട​ങ്ങും. ന​ല്ല​വ​ണ്ണം കു​റു​കി​യാ​ൽ അ​വ​ര​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ചു പാ​ലോ വെ​ള്ള​മോ ചേ​ർ​ത്ത് ലൂ​സ് ആ​ക്കാം. തി​ള​വ​രു​ന്ന സ​മ​യം ആ​വ​ശ്യ​ത്തി​ന് ഉ​പ്പും കു​രു​മു​ള​ക് പൊ​ടി​യും ക്ര​ഷ്ഡ് ചി​ല്ലി, ഒ​റി​ഗാ​നോ എ​ന്നി​വ​യും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ഹെ​ൽ​ത്തി​യും ക്രീ​മി​യു​മാ​യ ക്രീ​മി ഡി​ലൈ​റ്റ് ബ്രോ​ക്കോ​ളി വി​ത്ത് ചി​ക്ക​ൻ സൂ​പ്പ് ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chicken soupBroccoliFood Recipes
News Summary - Creamy Delight Broccoli With Chicken Soup
Next Story