ചിക്കൻ ഷാമി കബാബ്
text_fields1. കടലപരിപ്പ് - 1/4കപ്പ്
2. എല്ലില്ലാത്ത ചിക്കൻ - 250 ഗ്രാം
3. സവാള - 1 എണ്ണം
(ചെറുതായരിഞ്ഞത്)
4. ഇഞ്ചി-വെളുത്തുള്ളി ചതച്ചത്
- 2 ടീസ്പൂൺ
5. മുളകുപൊടി - 1/2 ടീസ്പൂൺ
6. മല്ലിപ്പൊടി - 3/4 ടീസ്പൂൺ
7. കുരുമുളകുപൊടി - 1 ടീസ്പൂൺ
8. ഗരം മസാല പൊടി - 1/4 ടീസ്പൂൺ
9. ജീരകപ്പൊടി - 1/4 ടീസ്പൂൺ
10. വെള്ളം - 1 1/2 കപ്പ്
11. ഉരുളക്കിഴങ്ങ് - 1 ചെറിയത്
(വേവിച്ച്, തൊലി നീക്കി
ഉടച്ചെടുത്തത്)
12. പച്ചമുളക് - 2 എണ്ണം
(ചെറുതായരിഞ്ഞത്)
13. മല്ലിയില - 3 ടേബിൾസ്പൂൺ
14. പുതിനയില - 2 ടേബിൾസ്പൂൺ
15. മുട്ട - 1/2
16. ചെറുനാരങ്ങ നീര് - 2 ടീസ്പൂൺ
17. ഉപ്പ് - ആവശ്യത്തിന്
18. എണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. കടലപരിപ്പ് 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.
2. ഒരു ആഴമുള്ള പാത്രത്തിൽ കുതിർത്ത കടലപരിപ്പ് , ചിക്കൻ കഷണങ്ങൾ, സവാള, ഇഞ്ചി-വെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ്,
11/2 കപ്പ് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക.
3. തീ കുറച്ച് ചിക്കനും ദാളുംകടലപരിപ്പും നന്നായി വേവുകയും വെള്ളം മുഴുവൻ വറ്റുകയും ചെയ്യുന്നത് വരെ പാകം ചെയ്യുക. ശേഷം തീയിൽനിന്ന് മാറ്റി തണുപ്പിക്കുക. തണുത്ത ശേഷം മിക്സിയിൽ അരച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക.
4. ഇതിലേക്ക് ഉരുളക്കിഴങ്ങ്, പച്ചമുളക്, മല്ലിയില, പുതിനയില, അരമുട്ട, ചേറുനാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഒരു നുള്ള് ഉപ്പ് കൂടി ചേർക്കാം. ഇതിൽ നിന്ന് 10-12 ഉരുളകൾ ഉണ്ടാക്കി കൈ കൊണ്ട് ഒന്ന് അമർത്തി ഷാമി കബാബ് ആകൃതിയാക്കുക.
5. ഒരു നോൺസ്റ്റിക്ക് പാൻ ചൂടാക്കി കുറച്ച് എണ്ണ ചേർത്ത് മീഡിയം തീയിൽ ഇരു വശവും തിരിച്ചു ഷാലോ ഫ്രൈ ചെയ്ത് ചൂടോടെ വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

