Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകി​ടി​ല​ൻ രു​ചി​യി​ൽ...

കി​ടി​ല​ൻ രു​ചി​യി​ൽ മൊ​ഞ്ചു​ള്ള ചി​ക്ക​ൻ പെ​ര​ട്ട്‌

text_fields
bookmark_border
chicken recipe
cancel

ചി​ക്ക​ൻ വെ​ച്ച് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് ന​മ്മ​ൾ ഒ​ട്ടു​മി​ക്ക​വ​രും. പ​ഴ​യ​കാ​ല വി​ഭ​വ​ങ്ങ​ൾ പു​തി​യ ത​ല​മു​റ​ക്കാ​ർ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​രു​പാ​ടു അ​മ്മ​മാ​ർ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. അ​വ​ർ​ക്കു കൂ​ടി ഉ​പ​കാ​ര​പ്ര​ധ​മാ​യ റെ​സി​പ്പി ആ​ണി​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വ​ദി​ച്ചു ക​ഴി​ക്കാം.

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ- 1 കി​ലോ
  • ക​റി​വേ​പ്പി​ല
  • ഇ​ഞ്ചി- ചെ​റു​താ​യി മു​റി​ച്ച​ത്
  • വെ​ളു​ത്തു​ള്ളി- 12 അ​ല്ലി
  • തേ​ങ്ങ​ക്കൊ​ത്ത്-2,3 ടാ​ബി​ൾ സ്പൂ​ൺ
  • പ​ച്ച​മു​ള​ക്- 3 എ​ണ്ണം
  • ചെ​റി​യ ഉ​ള്ളി- 250 ഗ്രാം
  • ​വെ​ളി​ച്ചെ​ണ്ണ- 5 ടേ​ബി​ൾ സ്പൂ​ൺ
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • നാ​ര​ങ്ങ- ഒ​ന്ന​ര ക​ഷ്ണം
  • മു​ള​ക് പൊ​ടി- 2 ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി- അ​ര ടീ​സ്പൂ​ൺ
  • മ​ല്ലി​പൊ​ടി- നാ​ല് ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി- ഒ​ന്ന​ര ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല- ഒ​ന്ന​ര ടീ​സ്പൂ

ത​യാ​റാ​ക്കു​ന്ന വി​ധം

മ​ഞ്ഞ​ൾ​പൊ​ടി, മു​ള​ക് പൊ​ടി, മ​ല്ലി പൊ​ടി എ​ന്നി​വ ഒ​രോ​ന്നോ​രോ​ന്നാ​യി ചീ​ന​ച്ച​ട്ടി​യി​ൽ ചെ​റു​തീ​യി​ൽ വ​റു​ത്തെ​ടു​ക്കു​ക. വൃ​ത്തി​യാ​ക്കി​വ​ച്ച ചി​ക്ക​നി​ലേ​ക്ക് തേ​ങ്ങ​കൊ​ത്ത്, വ​റു​ത്തെ​ടു​ത്ത പൊ​ടി​ക​ൾ, കു​രു​മു​ള​ക് പൊ​ടി, ഒ​ന്ന​ര ടീ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ, ഉ​പ്പ്, ഒ​രു പ​കു​തി ചെ​റു​നാ​ര​ങ്ങ​യു​ടെ നീ​ര് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ച്ച് ചെ​യ്ത് 30 മി​നി​റ്റ് വ​യ്ക്കു​ക.

ഒ​രു പാ​ൻ എ​ടു​ത്ത് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ അ​രി​ഞ്ഞു​െ​വ​ച്ച വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, ചെ​റി​യ ഉ​ള്ളി എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റു​ക. ന​ന്നാ​യി വ​ഴ​ന്ന് വ​രു​മ്പോ​ൾ പ​ച്ച​മു​ള​കും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് കൊ​ടു​ക്കു​ക. ശേ​ഷം ഇ​തി​ലേ​ക്ക് മ​സാ​ല തേ​ച്ചു​പി​ടി​പ്പി​ച്ച ചി​ക്ക​ൻ ചേ​ർ​ക്കു​ക.

ന​ന്നാ​യി ഇ​ള​ക്കി​യോ​ജി​പ്പി​ച്ച ശേ​ഷം തീ ​കു​റ​ച്ച് പാ​ത്രം മൂ​ടി​വ​ച്ച് വേ​വി​ക്കു​ക. ചി​ക്ക​ൻ പാ​ത്ര​ത്തി​ൽ പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ട​യ്ക്ക് പാ​ത്ര​ത്തി​ന്‍റെ അ​ട​പ്പ് തു​റ​ന്ന് ന​ന്നാ​യി ഇ​ള​ക്കി കൊ​ടു​ക്ക​ണം. ചി​ക്ക​ൻ വെ​ന്തു​വ​രു​മ്പോ​ൾ ഇ​തി​ലേ​ക്ക് ഗ​രം മ​സാ​ല​യും ക​റി​വേ​പ്പി​ല​യും ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​പ്പും ചേ​ർ​ക്കു​ക. ചി​ക്ക​ൻ ഇ​ട്ട ശേ​ഷം ചെ​റു തീ​യി​ൽ ഏ​താ​ണ്ട് 30 മി​നി​റ്റോ​ളം വേ​വി​ക്കു​ക, സ്വാ​ദി​ഷ്ട​മാ​യ ചി​ക്ക​ൻ പെ​ര​ട്ട് റെ​ഡി.

BEEGUM SHAHINA, Celebrity Chef

Youtube: serve it like shani

Facebook: serveitlikeshani

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsChicken Recipe
News Summary - Chicken Recipe, Chicken Perattu
Next Story