Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ പൊ​ട്ട​റ്റോ...

ചി​ക്ക​ൻ പൊ​ട്ട​റ്റോ ബോ​ൾ​സ്

text_fields
bookmark_border
chicken potato balls
cancel

ചേ​രു​വ​ക​ൾ

  • മൈ​ദ - ര​ണ്ട് ക​പ്പ്
  • ചി​ക്ക​ൻ -100 ഗ്രാം (​എ​ല്ലി​ല്ലാ​ത്ത​ത്)
  • തൈ​ര് - ഒ​രു ക​പ്പ്
  • ഉ​രു​ള​ക്കി​ഴ​ങ്ങ് -ഒ​ന്ന് (മീ​ഡി​യം സൈ​സ്)
  • സ​വാ​ള - അ​ര​ക്ക​പ്പ് (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • ഇ​ഞ്ചി, പ​ച്ച​മു​ള​ക് - മൂ​ന്ന് ടീ​സ്പൂ​ൺ (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • ഉ​പ്പ്, വെ​ള്ളം,കു​രു​മു​ള​ക് പൊ​ടി, ഓ​യി​ൽ

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ അ​ൽ​പം ഉ​പ്പും, കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ത്ത് ക്ര​ഷ് ചെ​യ്ത് വെ​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് വേ​വി​ച്ച് സ്മാ​ഷ് ചെ​യ്തെ​ടു​ക്കു​ക. ഒ​രു പാ​ത്ര​ത്തി​ൽ മൈ​ദ, തൈ​ര്, സ്മാ​ഷ് ചെ​യ്ത ഉ​രു​ള​ക്കി​ഴ​ങ്ങ്, സ​വാ​ള, ഇ​ഞ്ചി, പ​ച്ച​മു​ള​ക്, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, എ​ല്ലാം ചേ​ർ​ക്കു​ക. അ​തി​ലേ​ക്ക് വേ​വി​ച്ചു​വെ​ച്ച ചി​ക്ക​നും കൂ​ടി ചേ​ർ​ത്ത്, ഇ​ഡ്ഡ​ലി മാ​വു​ണ്ടാ​ക്കു​ന്ന​തി​നേ​ക്കാ​ൾ അ​ൽ​പം ക​ട്ടി​യി​ൽ വെ​ള്ളം ചേ​ർ​ത്ത് ന​ന്നാ​യി കൈ​കൊ​ണ്ട് കു​ഴ​ച്ചെ​ടു​ക്കു​ക. ശേ​ഷം മാ​വ് കു​റ​ഞ്ഞ​ത് അ​ര മ​ണി​ക്കൂ​ർ മൂ​ടി​വെ​ക്കു​ക. ച​ട്ടി​യി​ൽ എ​ണ്ണ ഒ​ഴി​ച്ച് ന​ല്ല ചൂ​ടാ​യ​തി​നു ശേ​ഷം, അ​തി​ലേ​ക്ക് മാ​വ് കൈ​കൊ​ണ്ട് അ​ൽ​പം ബോ​ൾ രൂ​പ​ത്തി​ൽ ഇ​ട്ട് ബ്രൗ​ൺ നി​റ​ത്തി​ലാ​വു​മ്പോ​ൾ കോ​രി​യെ​ടു​ക്കു​ക. നോ​മ്പ് തു​റ​ക്കു​ന്ന സ​മ​യ​ത്ത് ക​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന ന​ല്ലൊ​രു സ്നാ​ക്കാ​ണി​ത്. ചി​ക്ക​ന് പ​ക​രം, ബീ​ഫോ, പ​ച്ച​ക്ക​റി​യോ ചേ​ർ​ത്തും ഉ​ണ്ടാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodRecipechicken potato balls
News Summary - chicken potato balls recipe
Next Story