Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചി​ക്ക​ൻ പൂ​വ​പ്പം

text_fields
bookmark_border
ചി​ക്ക​ൻ പൂ​വ​പ്പം
cancel

ചേ​രു​വ​

(മാ​വി​നു വേ​ണ്ട​ത്)

  • പ​ച്ച​രി -1ക​പ്പ്
  • ബി​രി​യാ​ണി​യ​രി -3/4ക​പ്പ്
  • പൊ​ന്നി​യ​രി -1/2ക​പ്പ്
  • തേ​ങ്ങ -1ക​പ്പ്
  • വ​ലി​യ ജീ​ര​കം -1/2 ടീ​സ്പൂ​ൺ
  • പ​ട്ട -ചെ​റി​യ ക​ഷ്ണം
  • ചെ​റി​യു​ള്ളി -5
  • ബോ​ൺ​ല​സ് ചി​ക്ക​ൻ -500 ഗ്രാം

(മസാല കൂട്ട്)

  • 1 സവാള -4
  • പച്ചമുളക് -5. ഇഞ്ചി -ചെറിയ കഷ്ണം വെളുത്തുള്ളി -4
  • മല്ലിയില-ഒരു പിടി
  • ചിക്കൻ സ്റ്റോക് -1ക്യൂബ്
  • മഞ്ഞപ്പൊടി -1/4 ടീസ്പൂൺ
  • കുരുമുളകുപൊടി -1 ടീസ്പൂൺ
  • ബിരിയാണി മസാല -1/2 ടീസ്‌പൂൺ
  • ഉപ്പ് -ആവശ്യത്തിനു
  • ഓയിൽ -2 ടേബിൾ സ്പൂൺ
  • നെയ്യ്

(അരപ്പ്)

  • തേങ്ങ -2ടേബിൾ സ്പൂൺ
  • ചെറിയുള്ളി -5എരിവുള്ള മുളകുപൊടി -1ടീസ്പൂൺ

    മാവിനു വേണ്ടതെല്ലാം ഒരുമിച്ചാക്കി കുറച്ചു വെള്ളമിമൊഴിച്ചു നന്നായി അരച്ചെടുക്കുക്കുക. പിന്നീട് ഉപ്പും ചേർത്തു ലൂസാക്കി എടുക്കണം. ചിക്കൻ, മഞ്ഞൾ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിച്ച് ചോപ്പറിൽ ക്രഷ് ചെയ്യണം. ഒന്ന് മുതൽ അഞ്ച് വരെ ചേരുവകൾ ചോപ്പർ ആക്കി വെച്ചത് ഓയിലിൽ നന്നായി വഴറ്റുക.

    അതിലേക്ക് ചിക്കൻ സ്റ്റോക്ക് ചേർക്കണം. ഇതിലേക്കു നന്നായി അരച്ചെടുത്ത തേങ്ങ കൂട്ടും ചിക്കൻകൂട്ടും ചേർത്തു അഞ്ച് മിനുറ്റ് വേവിച്ചാൽ മസാല റെഡി. ചെമ്പിൽ പൂവിന്റെ മോൾഡിൽ നെയ് തടവി പകുതി മാവൊഴിച്ച്, അതിനുമുകളില് ഒരു ടേബിൾ സ്പൂൺ മസാലയിടണം. വീണ്ടും മാവൊഴിച്ചു 20 മിനിറ്റു വേവിച്ചെടുക്കണം

    Show Full Article
    25% Off
    E-Paper First Page
    Today
    Today's Edition is out

    Want the complete newspaper?

    Print Replica Crop & Save India & GCC Zoom in and zoom out
    News Summary - chicken poovappam
    Next Story