Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ വിഭവം: ചി​ക്ക​ൻ...

റമദാൻ വിഭവം: ചി​ക്ക​ൻ പാ​ല​ക് ക്രോ​സ​ന്‍റ്

text_fields
bookmark_border
Chicken Palak Croissant
cancel
camera_alt

Chicken Palak Croissant

ചേരുവകൾ:

  • മാ​വ് റെ​ഡി ആ​ക്കാ​ൻ:
  • യീ​സ്​​റ്റ്​ -1 ടീ​സ്​​പൂ​ൺ
  • പ​ഞ്ച​സാ​ര -2 ടീ​സ്​​പൂ​ൺ (ഇ​വ ര​ണ്ടും അ​ൽ​പം ചെ​റി​യ ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു​വെ​ക്കു​ക)
  • പാ​ല​ക് -1 കെ​ട്ട് (ചൂ​ടു​വെ​ള്ള​ത്തി​ൽ ഇ​െ​ട്ട​ടു​ത്ത്​ വെ​ള്ളം ചേ​ർ​ക്കാ​തെ അ​ര​ച്ചെ​ടു​ക്കു​ക.)
  • മൈ​ദ -2 ക​പ്പ്‌
  • ഓ​യി​ൽ/​ബ​ട്ട​ർ -3 ടേ​ബി​ൾ​സ്​​പൂ​ൺ
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്
  • വെ​ള്ളം -1/2 ക​പ്പ്‌/​ആ​വ​ശ്യ​ത്തി​ന്

മൈ​ദ ഉ​പ്പും ഓ​യി​ലും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്​​സ്​ ചെ​യ്​​ത​തി​നു ശേ​ഷം മു​ക​ളി​ൽ പ​റ​ഞ്ഞ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ക്കു​ക. (10 മി​നി​റ്റ് കു​ഴ​ച്ചാ​ൽ ന​ല്ല സോ​ഫ്റ്റ്‌ മാ​വ് റെ​ഡി ആ​യി​ക്കി​ട്ടും). ഒ​രു മ​ണി​ക്കൂ​ർ മാ​വ് പൊ​ങ്ങി​വ​രാ​ൻ അ​ട​ച്ചു​വെ​ക്കു​ക.

ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം പൊ​ങ്ങി​വ​ന്ന മാ​വ് ഒ​ന്നു​കൂ​ടി കു​ഴ​ച്ച്​ ച​പ്പാ​ത്തി​ക്ക് എ​ന്ന​പോ​ലെ വ​ട്ട​ത്തി​ൽ പ​ര​ത്തി ട്ര​യാ​ങ്ക്​​ൾ രൂ​പ​ത്തി​ൽ മു​റി​ക്കു​ക. വ​ലി​യ ഭാ​ഗ​ത്തു​നി​ന്നും ചെ​റു​തി​ലേ​ക്ക് ചു​രു​ട്ടു​ക. അ​പ്പോ​ൾ ക്രോ​സ​ൻ​റ്​ രൂ​പം കി​ട്ടും. (ഇ​ത് റോ​ൾ രൂ​പ​ത്തി​ലും ചെ​യ്യാ​വു​ന്ന​താ​ണ്.) അ​തി​നു​ശേ​ഷം അ​ര മ​ണി​ക്കൂ​ർ തു​ണി​കൊ​ണ്ട് പൊ​തി​ഞ്ഞ്​ പൊ​ങ്ങാ​ൻ വെ​ക്കു​ക. പി​ന്നീ​ട് ഫ്രൈ ​ചെ​യ്യു​ക. ക്രോ​സ​ൻ​റ്​ റെ​ഡി.

ഫി​ല്ലി​ങ്​ റെ​ഡി ആ​ക്കാ​ൻ:

  • ചി​ക്ക​ൻ ചെ​റു​താ​യി മു​റി​ച്ച് ഉ​പ്പു​ചേ​ർ​ത്ത് ഫ്രൈ ​ചെ​യ്​​ത​ത് 3/4 ക​പ്പ്‌
  • ടൊ​മാ​റ്റോ സോ​സ് 1/4 ക​പ്പ്‌
  • ചി​ല്ലി സോ​സ് 2 ടേ​ബി​ൾ​സ്​​പൂ​ൺ
  • തേ​ൻ 2 ടേ​ബി​ൾ​സ്​​പൂ​ൺ
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്
  • വെ​ളു​ത്തു​ള്ളി ചെ​റു​താ​യി അ​രി​ഞ്ഞ​ത് 2 ടേ​ബി​ൾ​സ്​​പൂ​ൺ
  • ബ​ട്ട​ർ 1 ടേ​ബി​ൾ​സ്​​പൂ​ൺ

ഒ​രു പാ​നി​ൽ ബ​ട്ട​ർ ഇ​ട്ട് ചൂ​ടാ​യി വ​രു​മ്പോ​ൾ വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​നു​ശേ​ഷം സോ​സു​ക​ളും തേ​നും ചേ​ർ​ത്ത് ന​ന്നാ​യി കു​റു​കി വ​രു​മ്പോ​ൾ ചി​ക്ക​ൻ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്​​സ്​ ചെ​യ്യു​ക.

മ​യോ​ണൈ​സ് സോ​സ്:

  • മ​യോ​ണൈ​സ് 1/4 ക​പ്പ്‌
  • ടൊ​മാ​റ്റോ സോ​സ് 2 ടേ​ബി​ൾ​സ്​​പൂ​ൺ
  • ത​ഹി​നി 2 ടേ​ബി​ൾ​സ്​​പൂ​ൺ

(എ​ല്ലാം ന​ന്നാ​യി മി​ക്​​സ്​ ചെ​യ്യു​ക.)

പ്ര​സന്‍റേ​ഷ​ൻ ചെ​യ്യു​ന്ന​ത്

ക്രോ​സ​ൻ​റ്​ നീ​ള​ത്തി​ൽ മു​റി​ച്ച് അ​ൽ​പം കാ​ബേ​ജ്, ക​ക്കി​രി (ഇ​ഷ്​​ട​മു​ള്ള​ത്) വെ​ക്കു​ക. അ​തി​നു​മു​ക​ളി​ൽ ചി​ക്ക​ൻ മി​ക്​​സ്​ വെ​ക്കു​ക. മു​ക​ളി​ൽ മ​യോ​ണൈ​സ് മി​ക്​​സ്​ ഒ​രു സി​പ്‌​ലോ​ക്ക് ബാ​ഗി​ലോ ഐ​സി​ങ് ബാ​ഗി​ലോ ആ​ക്കി ഇ​ഷ്​​ട​മു​ള്ള രൂ​പ​ത്തി​ൽ ഒ​ഴി​ച്ച് അ​ല​ങ്ക​രി​ക്കു​ക. ചി​ക്ക​ൻ പാ​ല​ക് ക്രോ​സ​ൻ​റ്​ റെ​ഡി. (മാ​വ് പു​റ​ത്ത് പ​ച്ച ക​ള​ർ കി​ട്ട​ണ​മെ​ങ്കി​ൽ 160 ഡി​ഗ്രി​യി​ൽ 20-25 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക).

തയാറാക്കിയത്: ഫാ​ത്തി​മ സ​ഹ്​​ല


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chicken dishfoodChicken Palak CroissantPalak Croissant
News Summary - Chicken Palak Croissant
Next Story