Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ കു​നാ​ഫ

ചി​ക്ക​ൻ കു​നാ​ഫ

text_fields
bookmark_border
ചി​ക്ക​ൻ കു​നാ​ഫ
cancel


ചേ​രു​വ​ക​ൾ

ചി​ക്ക​ൻ : 250(g)

ഉ​ള്ളി : 2 എ​ണ്ണം

വെ​ളു​ത്തു​ള്ളി : 2അ​ല്ലി

ഇ​ഞ്ചി : 1 ക​ഷ​ണം

പ​ച്ച​മു​ള​ക് : 4എ​ണ്ണം

ക​റി​വേ​പ്പി​ല : ആ​വ​ശ്യ​ത്തി​ന്

ഓ​യി​ൽ : ആ​വ​ശ്യ​ത്തി​ന്

ഉ​പ്പ് : ആ​വ​ശ്യ​ത്തി​ന്

മു​ള​കു​പൊ​ടി : 1(tspn)

മ​ഞ്ഞ​ൾ​പൊ​ടി : 1(tspn)

ഗ​രം മ​സാ​ല : 1/2 (tspn)

കു​രു​മു​ള​ക്പൊ​ടി : 14 (tspn)

മൈ​ദ : 2(tspn)

വെ​ള്ളം : 1ക​പ്പ്‌

ചീ​സ് : 1ക​പ്പ്‌


ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​റി​യ​ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ചി​ക്ക​നി​ലേ​ക്ക് ഒ​രു​സ്പൂ​ൺ വെ​ളു​ത്തു​ള്ളി,ഇ​ഞ്ചി​പേ​സ്റ്റ്, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി എ​ന്നി​വ​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ചെ​റു​താ​യൊ​ന്നു ഫ്രൈ ​ചെ​യ്തെ​ടു​ക്കാം (ന​ല്ല​പോ​ലെ ഡ്രൈ ​ആ​വ​ണ്ട ).ഇ​ത് മാ​റ്റി​വെ​ക്കാം.

മ​സാ​ല​യു​ണ്ടാ​ക്കാ​നാ​യി ഒ​രു ചൂ​ടാ​യ പാ​നി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ഓ​യി​ൽ ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക. അ​തി​ലേ​ക്കു ചോ​പ് ചെ​യ്ത ഉ​ള്ളി​യി​ടു​ക. അ​തി​ലേ​ക്ക് ഒ​ര​ല്ലി വെ​ളു​ത്തു​ള്ളി, ക​ഷ​ണം ഇ​ഞ്ചി, പ​ച്ച​മു​ള​ക് (ചെ​റു​താ​യി അ​റി​ഞ്ഞ​ത്), ആ​വ​ശ്യ​ത്തി​ന് ഉ​പ്പും​ചേ​ർ​ത്ത് ന​ല്ല​പോ​ലെ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് 1/4 (tspn)മ​ഞ്ഞ​ൾ​പൊ​ടി, ഗ​രം മ​സാ​ല, കു​രു​മു​ള​കു​പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ന​ല്ല​പോ​ലെ ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ചെ​റു​താ​യി മു​റി​ച്ച ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് ന​ല്ല​പോ​ലെ വെ​ന്തു​ക​ഴി​ഞ്ഞാ​ൽ അ​തി​ലേ​ക്ക് ഫ്രൈ ​ചെ​യ്ത ചി​ക്ക​ൻ ചേ​ർ​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ച്ചു മാ​റ്റി​വെ​ക്കാം.

ഒ​രു പാ​നി​ലേ​ക്ക് ഓ​യി​ൽ പു​ര​ട്ടി അ​തി​ലേ​ക്ക് കു​നാ​ഫ മാ​വ് പ​ര​ത്തി​വെ​ക്കു​ക.​അ​തി​ലേ​ക്ക് (ഒ​രു​ക​പ്പ് വെ​ള്ള​ത്തി​ൽ 2(spn)മൈ​ദ​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ലാ​യ​നി​യു​ണ്ടാ​കു​ക ).ഈ ​ലാ​യ​നി എ​ല്ലാ​ഭാ​ഗ​ത്തു​മെ​ത്തു​ന്ന രീ​തി​ൽ ഒ​ഴി​ച്ച് അ​തി​ന്റെ മേ​ലെ ഉ​ണ്ടാ​ക്കി​വെ​ച്ച ചി​ക്ക​ൻ മ​സാ​ല നി​ര​ത്തി​ക്കൊ​ടു​ക്കു​ക.​അ​തി​ന്റെ മു​ക​ളി​ലാ​യി ഗ്രേ​റ്റ് ചെ​യ്ത ചീ​സ് നി​ര​ത്തു​ക. അ​തി​ന്റെ മു​ക​ളി​ലാ​യി കു​നാ​ഫ മാ​വു കൊ​ണ്ട് ക്ലോ​സ് ചെ​യ്തു മൈ​ദ ലാ​യ​നി​യും സ്പൂ​ൺ കൊ​ണ്ട് ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക. മ​ല്ലി​യി​ല കൊ​ണ്ട് അ​ല​ങ്ക​രി​ക്കാം. വ​ള​രെ ചെ​റി​യ തീ​യി​ൽ അ​ടു​പ്പി​ൽ​വെ​ച്ച് കു​ക്ക് ചെ​യ്യാം. ബ്രൗ​ൺ നി​റ​മി​വു​മ്പോ​ഴേ​ക്കും പാ​നി​ൽ​നി​ന്നെ​ടു​ത്തു മാ​റ്റി​വെ​ക്കാം. സ്വ​ദി​ഷ്ട​മാ​യ ചി​ക്ക​ൻ കു​നാ​ഫ റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chicken Kunafa
Next Story