ചിക്കൻ ഹണി ബീ
text_fieldsആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ എല്ലില്ലാത്തത് 200 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി അരച്ചത് 1 ടീസ്പൂൺ
പച്ചമുളക് 2 എണ്ണം
ചില്ലി ഫേക്സ് 1/4 ടീസ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
മസാലപ്പൊടി ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
മൈദ 100 ഗ്രാം
മഞ്ഞൾപൊടി 2 നുള്ള്
ചെറിയഉള്ളി 6 എണ്ണം
തയ്യാറാകുന്ന വിധം
ആദ്യം മൈദ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് ചപ്പാത്തിക്കു കുഴക്കുന്നതുപോലെ ഉരുളകളാക്കുക. ചിക്കന്റെ കൂടെ ബാക്കി എല്ലാം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒട്ടും വെള്ളമില്ലാതെ വേണം അരിച്ചെടുക്കാൻ. ലൂസ് ആണെങ്കിൽ അല്പം ബ്രെഡ് ക്രംപ്സ് ചേർക്കാം. ചെറിയ നീളത്തിലുള്ള ഉരുളകളായി മാറ്റിവെക്കുക. മൈദ ചപ്പാത്തി പരത്തുന്നതുപോലെ പരാത്തി എടുത്തു ചെറിയ വീതിയിൽ നീളത്തിൽ മുറിച്ചെടുത്ത് ഈ ചിക്കൻ റോളിൽ ചുറ്റിയെടുക്കുക. ഒരു ഹണി ബീ ഷേപ്പിൽ വേണം. അതിനുശേഷം ചെറിയ തീയിൽ എണ്ണയിൽ ഇട്ടു ഫ്രൈ ചെയ്ത് എടുക്കുക. ചൂടോടെ സോസ് കൂട്ടി കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

