Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ ഡോ​​ണ​റ്റ്

ചി​ക്ക​ൻ ഡോ​​ണ​റ്റ്

text_fields
bookmark_border
chicken donut
cancel

ചേ​രു​വ​ക​ൾ:

എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ: അ​ര കി.​ഗ്രാം

ഉ​രു​ള​ക്കി​ഴ​ങ്ങ്: ഒ​ന്ന്

പ​ച്ച​മു​ള​ക്: ര​ണ്ട്

ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്: അ​ര ടീ​സ്പൂ​ൺ

മ​ഞ്ഞ​ൾ പൊ​ടി: അ​ര ടീ​സ്പൂ​ൺ

മു​ള​കു​പൊ​ടി: ഒ​രു ടീ‌​സ്പൂ​ൺ

കു​രു​മു​ള​ക് പൊ​ടി: ഒ​രു ടീ​സ്പൂ​ൺ

ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്

മ​ല്ലി ഇ​ല

മു​ട്ട: ഒ​ന്ന്

ബ്രെ​ഡ് നു​റു​ക്കു​ക​ൾ: ഒ​രു ക​പ്പ്

എ​ണ്ണ: വ​റു​ക്കാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ക്കു​ക. 90 ശ​ത​മാ​നം പാ​ക​മാ​കു​മ്പോ​ൾ തീ ​ഓ​ഫ് ചെ​യ്ത‌്‌ മാ​റ്റി​വെ​ക്കു​ക. ഒ​രു വ​ലി​യ ഉ​രു​ള​ക്കി​ഴ​ങ്ങ് പു​ഴു​ങ്ങി എ​ടു​ക്കു​ക. ചി​ക്ക​നും ഉ​രു​ള​ക്കി​ഴ​ങ്ങും ത​ണു​ത്ത​തി​ന് ശേ​ഷം ബ്ലൈ​ൻ​ഡ​റി​ലേ​ക്ക് മാ​റ്റു​ക. ഒ​രു ചെ​റി​യ സ​വാ​ള, പ​ച്ച​മു​ള​ക്, ഉ​പ്പ്, മ​ഞ്ഞ​ൾ പൊ​ടി, മ​ല്ലി​യി​ല, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. ന​ന്നാ​യി ചേ​രു​ന്ന​ത് വ​രെ മി​ക്സ‌് ചെ​യ്യു​ക.

ഒ​രു മു​ട്ട ന​ന്നാ​യി മി​ക്‌​സ് ചെ​യ്‌​ത്‌ വെ​ക്കു​ക. ഒ​രു ക​പ്പ് ബ്ര​ഡ് പൊ​ടി​ച്ച​ത് എ​ടു​ത്ത് വെ​ക്കു​ക. കൈ​ക​ളി​ൽ എ​ണ്ണ പു​ര​ട്ടി മാ​വി​ൽ നി​ന്നും കു​റ​ച്ച് എ​ടു​ക്കു​ക. ഇ​ത് ഒ​രു ബോ​ൾ രൂ​പ​ത്തി​ലാ​ക്കി ക​ട്ടി​യി​ൽ പ​ര​ത്തി എ​ടു​ക്കു​ക. ന​ടു​വി​ൽ ഒ​രു ദ്വാ​ര​മി​ട്ട് ഡോ​ണ​റ്റ് രൂ​പ​ത്തി​ലാ​ക്കു​ക. ഇ​വ മു​ട്ട​യി​ലും ശേ​ഷം ബ്ര​ഡ് പൊ​ടി​യി​ലും മു​ക്കി എ​ടു​ക്കു​ക. ശേ​ഷം 15 മി​നി​റ്റ് ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ഡോ​ണ​റ്റ് ഇ​ട്ട് വ​റു​ത്തെ​ടു​ക്കു​ക. രു​ചി​ക​ര​മാ​യ ചി​ക്ക​ൻ ഡോ​ണ​റ്റ് ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipeRamadan 2024Chicken Donut
News Summary - Chicken Donut-Recipe
Next Story