ചിക്കൻ ഡോണറ്റ്
text_fieldsആവശ്യമായ സാധനങ്ങൾ
ബോൺലെസ് ചിക്കൻ: 300 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
സവാള 1 ചെറുത്
ഉരുളക്കിഴങ്ങ് 1 വലുത് (പുഴുങ്ങി ഉടച്ചത്)
പച്ചമുളക് 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
മല്ലിയില: ഒരു പിടി
കുരുമുളക് പൊടി: 1 ടീസ്പൂൺ
വറ്റൽ മുളക് ചതച്ചത്: 1 ടീസ്പൂൺ
ഗരം മസാല: 1/2 ടീസ്പൂൺ
ബ്രഡ് 2 എണ്ണം
കോൺഫ്ലവർ. 2 ടേബിൾ സ്പൂൺ
ഉപ്പ്: പാകത്തിന്
പാൽ 2 ടേബിൾ സ്പൂൺ
മുട്ട: 2 എണ്ണം
ബ്രഡ് ക്രംബ്സ്: ആവശ്യത്തിന്
ഓയിൽ: വറുക്കാൻ ആവശ്യത്തിന്.
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങൾ വെള്ളം പൂർണമായും കളഞ്ഞശേഷം ഒരു മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ചിക്കനിലേക്ക് സവാള, പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കുരുമുളക് പൊടി, ഗരം മസാല, മല്ലിയില, ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കിയത് കോൺഫ്ലവർ പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഒന്ന് കൂടി അരച്ചെടുക്കുക. അരച്ചെടുത്ത ഈ മിശ്രിതം ഒരു വലിയ പാത്രത്തിലേക്കു മാറ്റി കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. കൈയിൽ അൽപം എണ്ണ തടവിയശേഷം ഈ മിശ്രിതത്തിൽനിന്നും ചെറിയ ഉരുളകൾ എടുത്ത് വടയുടെ ആകൃതിയിൽ പരത്തുക. ഇതിന്റെ നടുവിൽ ഒരു ചെറിയ ദ്വാരം ഇട്ട് ഡോണറ്റിന്റെ രൂപത്തിലാക്കിയെടുക്കുക. ഡോണറ്റുകൾ ഉണ്ടാക്കിയെടുത്ത ശേഷം 15 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. (ഡോണറ്റ് പൊട്ടിപ്പോവാതെ നല്ല ഷേപ്പിൽ കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്)
ഇനി മുട്ടയും പാലും ആവശ്യത്തിന് ഉപ്പും നന്നായി അടിച്ചുവെക്കുക. ഇനി ഓരോ ഡോണറ്റും മുട്ടയിൽ മുക്കുക, പിന്നീട് ബ്രെഡ് ക്രംബ്സിൽ പൊതിഞ്ഞു ചൂടായ ഓയിലിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക. (ചെറിയ തീയിൽ വറുത്തെടുക്കാൻ ശ്രദ്ധിക്കുക) ചിക്കൻ ഡോണറ്റുകൾ മയോണൈസ് അല്ലെങ്കിൽ ടൊമാറ്റോ സോസിനൊപ്പം കഴിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

