റമദാൻ വിഭവം: ചിക്കൻ ചീര സ്പ്രിങ് റോൾ
text_fieldsചിക്കൻ ചീര സ്പ്രിങ് റോൾ
ചേരുവകൾ:
- പൊട്ടറ്റോ: 2 എണ്ണം
- മുട്ട: 1 എണ്ണം
- സവാള: 1 എണ്ണം
- പച്ചമുളക്: 4 എണ്ണം
- ഇഞ്ചി: 1 കഷണം
- മഞ്ഞൾപ്പൊടി: അര ടീ. സ്പൂൺ
- ഗരം മസാല: അര ടീ. സ്പൂൺ
- മുളക്പ്പൊടി: 2 ടീ. സ്പൂൺ
- ചിക്കൻ, ചീര: ആവശ്യത്തിന്
- മല്ലിയില, ഉപ്പ്: ആവശ്യത്തിന്
- ബ്രഡ്ക്രംസ്: ആവശ്യത്തിന്
- ഓയിൽ: ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാനിൽ രണ്ട് ടീ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഫൈനായി ചോപ് ചെയ്ത സവാള, ഇഞ്ചി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ച ചീര എല്ലാപൊടികളും ചേർത്തിളക്കി മൂടിവെച്ച് വേവിക്കുക. ശേഷം ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ചേർത്ത് വേവിച്ച് ചെറുതായി മുറിച്ച ചിക്കൻ പീസ്, വേവിച്ചുടച്ച പൊട്ടറ്റോ, ചെറുതായി മുറിച്ച മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യുക.
ചൂടു പോയതിനു ശേഷം ചെറിയ ചെറിയ ഉരുളകളായി എടുത്ത് സ്പ്രിങ് റോൾ ഷേപ്പിലാക്കി എഗ്ഗ് ബീറ്റ് ചെയ്തതിൽ ഡിപ് ചെയ്ത് ബ്രഡ്ക്രംസിൽ റോൾ ചെയ്യുക. ശേഷം നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്ത് ചൂടോടെ ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.
തയാറാക്കിയത്: സഫ്റിയ നംഷീദ്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

