Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ രുചി; ചി​ക്ക​ൻ കാ​പ്സി​കം റൈ​സ്

text_fields
bookmark_border
റമദാൻ രുചി; ചി​ക്ക​ൻ കാ​പ്സി​കം റൈ​സ്
cancel

ചേ​രു​വ​ക​ൾ

1 ചി​ക്ക​ൻ -അ​ര​ക്കി​ലോ

2 ഉ​ള്ളി -ര​ണ്ട്

3 ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്-ഒ​രു ടേ​ബി​ൾ സ്പൂ​ൺ, പ​ച്ച​മു​ള​ക് -മൂ​ന്ന്

4- ത​ക്കാ​ളി -ഒ​ന്ന്

5 ചി​ക്ക​ൻ മ​സാ​ല പൗ​ഡ​ർ- ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ, മ​ഞ്ഞ​ൾ പൊ​ടി -അ​ര ടീ​സ്പൂ​ൺ, ഗ​രം മ​സാ​ല -ഒ​രു ടീ​സ്​​പൂ​ൺ

6 മ​ല്ലി​ച്ച​പ്പ് -ഒ​രു​പി​ടി

7 ബ​ട്ട​ർ -ഒ​രു ടേ​ബി​ൾ സ്പൂ​ൺ

8 സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ- ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

9 ബ​സ്മ​തി അ​രി -ര​ണ്ട് ക​പ്പ്

10 പ​ട്ട -ഒ​ന്ന് (ചെ​റി​യ ക​ഷ​ണ​മാ​ക്കി​യ​ത്), പൂ​വ് -മൂ​ന്ന്, ഏ​ല​ക്ക -ര​ണ്ട്, ബേ ​ലീ​ഫ് ഒ​ന്ന്.

11 കാ​പ്സി​കം -ഒ​ന്ന്

12 കാ​ര​റ്റ് -ഒ​ന്ന്

13 വെ​ള്ളം -മൂ​ന്ന​ര ഗ്ലാ​സ് (അ​രി എ​ടു​ത്ത ഗ്ലാ​സ് ത​ന്നെ വെ​ള്ളം അ​ള​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ക).

ത​യാ​റാ​ക്കു​ന്ന​ വി​ധം

അരി കഴുകി വെള്ളം ഒഴിയാൻ വെക്കുക. കുക്കറിൽ രണ്ട് ടേബ്ൾ സ്പൂൺ ഓയിൽ ഒഴിച്ച് 10ാം ചേരുവ ചേർന്ന് ഇളക്കുക. ഉള്ളി, തക്കാളി, പച്ചുമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക. പിന്നീട്, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് ഇളക്കുക. ശേഷം, അഞ്ചാം ചേരുവയും ചേർക്കുക. ​അതിലേക്ക് രണ്ട് ഗ്ലാസ് തിളപ്പിച്ച വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർന്ന് മീഡിയം ചൂടിൽ രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.

ആവി പോയതിനു ശേഷം, കുക്കറിലേക്ക് ഒന്നര ഗ്ലാസ് വെള്ളവും അരിയും ചേർക്കുക. പിന്നീട്, ഒരു ടേബ്ൾ സ്പൂൺ ബട്ടറും, ചെറുതായി അരിഞ്ഞുവെച്ച കാപ്സിക്കം, കാരറ്റ്, മല്ലിചപ്പ്, ഉപ്പ് ചേർത്ത് കുക്കറിന്റെ വിസിൽ ഒഴിവാക്കി ഏഴ് മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. തീ അണച്ച് 15 മിനിറ്റിനു ശേഷം ചിക്കൻ കാപ്സിക്കം റൈസ് വിളമ്പാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chicken Capsicum Rice
Next Story