Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചെ​മ്മീ​ൻ ക​ണ്ണ​പ്പം

ചെ​മ്മീ​ൻ ക​ണ്ണ​പ്പം

text_fields
bookmark_border
ചെ​മ്മീ​ൻ ക​ണ്ണ​പ്പം
cancel

ആ​വ​ശ്യ​മു​ള്ള ചേ​രു​വ​ക​ൾ

മ​സാ​ല​ക്ക് വേ​ണ്ടി

ചെ​മ്മീ​ൻ -അ​ര​ക്കി​ലോ

ഉ​ള്ളി -3

പ​ച്ച​മു​ള​ക്+​ഇ​ഞ്ചി+​വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് -1 ടേ​ബി​ൾ​സ്പൂ​ൺ

മ​ഞ്ഞ​ൾ​പൊ​ടി -1/2 ടീ​സ്പൂ​ൺ

മു​ള​കു​പൊ​ടി -2 ടീ​സ്പൂ​ൺ

കു​രു​മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ

ഗ​രം മ​സാ​ല പൊ​ടി -1/2 ടീ​സ്പൂ​ൺ

ക​റി​വേ​പ്പി​ല

മ​ല്ലി​യി​ല

ഓ​യി​ൽ -ആ​വ​ശ്യ​ത്തി​ന്

മാ​വി​ന് വേണ്ടി

ജീ​ര​ക​ശാ​ല അ​രി-2 ക​പ്പ്

തേ​ങ്ങ-1 ക​പ്പ്

എ​ല​ക്കാ​യ -8 എ​ണ്ണം

ഉ​പ്പ്, വെ​ള്ളം -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചെ​മ്മീ​നി​ലേ​ക്ക് 1/2 ടീ​സ്പൂ​ൺ മ​ഞ്ഞ​ൾ​പൊ​ടി, ഒ​രു ടീ​സ്പൂ​ൺ മു​ള​കു​പൊ​ടി, ആ​വ​ശ്യ​ത്തി​നു​ള്ള ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് 10 മി​നി​റ്റ് മാ​രി​ന​റ്റ് ചെ​യ്‌​തു​വെ​ക്കു​ക. ശേ​ഷം സ്റ്റൗ​വ് ക​ത്തി​ച്ച് ഒ​രു പാ​ൻ വെ​ച്ച് അ​തി​ലേ​ക്ക് മൂ​ന്ന് സ്പൂ​ൺ ഓ​യി​ൽ ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞ ഉ​ള്ളി അ​ൽ​പം ഉ​പ്പും ചേ​ർ​ത്തു വ​ഴ​റ്റു​ക. വ​ഴ​ന്നു​വ​രു​മ്പോ​ൾ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് ച​ത​ച്ച​ത് ചേ​ർ​ത്തു പ​ച്ച​മ​ണം മാ​റു​ന്ന​ത് വ​രെ വ​ഴ​റ്റി അ​തി​ലേ​ക്ക് 1/2 ടീ​സ്പൂ​ൺ മ​ഞ്ഞ​ൾ​പൊ​ടി, ഒ​രു ടീ​സ്പൂ​ൺ മു​ള​കു​പൊ​ടി, 1/2 ടീ​സ്പൂ​ൺ കു​രു​മു​ള​ക് പൊ​ടി (എ​രു​വി​ന​നു​സ​രി​ച്ച് ചേ​ർ​ക്കാം) 1/2 ടീ​സ്പൂ​ൺ ഗ​രം മ​സാ​ല പൊ​ടി​യും ചേ​ർ​ത്തു ന​ന്നാ​യി വ​ഴ​റ്റി​യെ​ടു​ക്കു​ക. അ​വ​സാ​നം ക​റി​വേ​പ്പി​ല​യും മ​ല്ലി​യി​ല​യും പാ​ക​ത്തി​നു​ള്ള ഉ​പ്പും ചേ​ർ​ത്ത് മ​സാ​ല വാ​ങ്ങി​വെ​ക്കു​ക.

ജീ​ര​ക​ശാ​ല അ​രി നാ​ലു മ​ണി​ക്കൂ​ർ കു​തി​ർ​ത്തു​വെ​ക്കു​ക. ശേ​ഷം ന​ന്നാ​യി ക​ഴു​കി വെ​ള്ളം ഊ​റ്റി അ​തി​ലേ​ക്ക് തേ​ങ്ങ​യും ഏ​ല​ക്ക​യും ചേ​ർ​ത്ത് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ച് സ്മൂ​ത്താ​യി അ​ര​ച്ചെ​ടു​ക്കു​ക. മാ​വ് കൂ​ടു​ത​ൽ ക​ട്ടി​യാ​വാ​നും പാ​ടി​ല്ല. ലൂ​സാ​വാ​നും പാ​ടി​ല്ല.

ഒ​രു ഇ​ഡ്ഡ​ലി പാ​ത്രം സ്റ്റൗ​വി​ൽ​വെ​ച്ച് അ​തി​ലെ ഓ​രോ ത​ട്ടി​ലും ഒ​ര​ൽ​പം ഓ​യി​ൽ ത​ട​വി​ക്കൊ​ടു​ക്കു​ക. ഇ​നി ഓ​രോ സ്പൂ​ൺ മാ​വ് ഒ​ഴി​ച്ച് അ​തി​ന്റെ മു​ക​ളി​ലാ​യി ഓ​രോ സ്പൂ​ൺ മ​സാ​ല​യും ഇ​ട്ടു​കൊ​ടു​ത്ത് പാ​ത്രം അ​ട​ച്ച് 20 മി​നി​റ്റ് വേ​വി​ച്ചെ​ടു​ക്കു​ക. സ്വാ​ദി​ഷ്ട​മാ​യ ചെ​മ്മീ​ൻ ക​ണ്ണ​പ്പം ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamafood and reciepe
News Summary - chemmeen kannappam
Next Story