Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂടു കട്ടനൊപ്പം കറുമുറെ ചേമ്പ് ചിപ്സ്

text_fields
bookmark_border
Chembu chips or Taro root chip
cancel
camera_alt

ചേമ്പ് ചിപ്സ്

പലതരം ചിപ്സുകൾ നമ്മൾ കഴിക്കാറുണ്ട്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവം കൂടിയാണിത്. മറ്റു ചിപ്‌സുകളെക്കാൾ ടേസ്റ്റിയും ഹെൽത്തിയും ആയ ഒന്നാണ് ചേമ്പ് ചിപ്സ്.

ആവശ്യമായ ചേരുവകൾ:

  • ചേമ്പ് (വലിയ ചേമ്പ്, പിലാത്തി ചേമ്പ്) - 3 എണ്ണം (വലുത്)
  • മുളകുപൊടി - 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
  • ഉപ്പ് - പാകത്തിന്
  • ഓയിൽ, വെളിച്ചെണ്ണ - ആവശ്യത്തിന് (വറുക്കാൻ)

തയാറാക്കുന്ന വിധം:

മൂന്ന് വലിയ ചെമ്പെടുത്ത് തൊലികളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട് സ്ലൈസർ ഉപയോഗിച്ച് വളരെ കനം കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. ശേഷം വീണ്ടും കഴുകി ഊറ്റിവെക്കുക.

പാൻ അടുപ്പിൽവെച്ച് എണ്ണ തിളച്ചു കഴിയുമ്പോൾ അതിലേക്ക് ചേമ്പ് അതിലിട്ട് നന്നായി പൊരിച്ചെടുക്കുക (ബ്രൗണ് കളറാകുന്നത് വരെ). എല്ലാം കോരി മാറ്റിയ ശേഷം ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ആക്കി കഴിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chembu chips or Taro root chips
Next Story